ആഘോഷളൊന്നുമില്ലാതെ കമല്‍ഹാസന് ഇന്ന് അറുപത്തിമൂന്നാം പിറന്നാള്‍; രാഷ്ട്രീയ പ്രവേശന തീരുമാനവും മൊബൈല്‍ ആപ്പും ഉടന്‍ ‍!

ചെന്നൈ, ചൊവ്വ, 7 നവം‌ബര്‍ 2017 (09:36 IST)

kamal hasan,	politics,	birth day,	party,	religion,	hindu,	muslim,	bjp,	tamil nadu,	കമല്‍ ഹാസന്‍,	ഹിന്ദു,	അസഹിഷ്ണുത,	കേസ്,	മതം,	ബിജെപി,	തമിഴ്നാട്,	രാഷ്ട്രീയം, ജന്മദിനം

ഉലകനായകന്‍ കമല്‍ഹാസന് ഇന്ന് അറുപത്തിമൂന്നാം പിറന്നാള്‍. എന്നാല്‍ പിറന്നാള്‍ ആഘോഷപരിപാടികളെല്ലാം കമല്‍ റദ്ദാക്കി. ചെന്നൈയിൽ അടുത്തിടെയുണ്ടായ കനത്ത മഴയേയും വെള്ളപ്പൊക്കത്തേയും തുടർന്നാണ് ഇത്. 
 
പിറന്നാൾ ആഘോഷത്തിന് പകരം അദ്ദേഹം രാവിലെ ചെന്നൈയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ആവടിയിൽ ആരാധകർ സംഘടിപ്പിച്ചിരിക്കുന്ന മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കും. മാത്രമല്ല ജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാനും സംവദിക്കാനുമുള്ള മൊബൈല്‍ ആപ്ലിക്കേഷനും കമല്‍ ഇന്ന് പുറത്തിറക്കും.  
 
തന്റെ രാഷ്ട്രീയ പ്രവേശന തീരുമാനം കമല്‍ഹാസന്‍ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. ജെല്ലിക്കട്ടുമായി ബന്ധപ്പെട്ടു നടന്ന് സമരകാലത്താണ് ശക്തമായ രാഷ്ട്രീയപ്രസ്താവനകളുമായി കമല്‍ഹാസന്‍ വീണ്ടും ജനങ്ങളുടെ മുന്നിലേക്കെത്തിയത്. അണ്ണാ ഡിഎംകെയെ രൂക്ഷമായ ഭാഷയിലായിരുന്നു കമല്‍ വിമര്‍ശിച്ചത്. 
 
കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍ക്കെതിരെയും അദ്ദേഹം ശബ്ദമുയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയനുമായും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായും കൂടിക്കാഴ്ച നടത്തി.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നടിയെ ആക്രമിച്ച കേസ്: ജനപ്രിയന് ഇനി രക്ഷയില്ല; ദിലീപിനെതിരായ കുറ്റപത്രം വ്യാഴാഴ്ച സമര്‍പ്പിക്കും ?

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ കുറ്റപത്രം വ്യാഴാഴ്ച അങ്കമാലി ...

news

ഉ​​പ​​യോക്താ​​ക്ക​​ൾ കരുതിയിരുന്നോളൂ; വാ​ട്സാപ്പിന്റെ വ്യാജന്‍ ഡൗ​ൺ​ലോ​ഡ് ചെയ്താല്‍ കിട്ടുന്നത് എട്ടിന്റെ പണി !

മെ​സേ​ജിം​ഗ് ആ​പ്ലി​ക്കേ​ഷ​നാ​യ വാ​ട്സാ​പ്പിനും വ്യാ​ജ പ​തി​പ്പ്. അ​പ്ഡേ​റ്റ് വാ​ട്സാപ്പ് ...

news

ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു

ഗുരുവായൂരിലെ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ഇന്നു ...

news

നോട്ടുകള്‍ അസാധുവാക്കിയ നടപടി: രാജ്യത്ത് വലിയ സമ്പത്തികനേട്ടം കൈവരിക്കാൻ സാധിച്ചുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം

നോട്ടുനിരോധനത്തോടെ രാജ്യത്ത് സാമ്പത്തികനേട്ടം കൈവരിക്കാൻ സാധിച്ചുവെന്ന് കേന്ദ്ര ധനകാര്യ ...

Widgets Magazine