അമേരിക്കയും ഉത്തരകൊറിയയും വീണ്ടും വാക്‌പോര്; ആണവായുധം ഉപേക്ഷിക്കാൻ അമേരിക്ക; ഉച്ചകോടിയുമായി സഹകരിക്കില്ലെന്ന് ഉത്തരകൊറിയ

അമേരിക്കയും ഉത്തരകൊറിയയും വീണ്ടും വാക്‌പോര്

Rijisha M.| Last Modified വ്യാഴം, 17 മെയ് 2018 (17:54 IST)
വീണ്ടും വാക്‌പോര് ആരംഭിച്ച് അമേരിക്കയും ഉത്തരകൊറിയയും. ആണവായുധം ഉപേക്ഷിക്കാൻ വാശിപിടിച്ചാൽ പ്രസിഡന്റ് ട്രംപുമായുള്ള ഉച്ചകോടി ഉപേക്ഷിക്കേണ്ടിവരുമെന്ന് വ്യക്തമാക്കി.
യുഎസ് വീണ്ടുവിചാരമില്ലാതെയാണ് പ്രസ്‌താവന പുറപ്പെടുവിക്കുന്നതെന്ന് ഉത്തരകൊറിയൻ വിദേശകാര്യ സഹമന്ത്രി പറഞ്ഞു. ആണവനിരായുധീകരണത്തില്‍ ലിബിയന്‍ മാതൃക പിന്തുടരണമെന്ന യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്റെ
പ്രസ്താവനയാണ് ഉത്തരകൊറിയയ്‌ക്ക് അംഗീകരിക്കാൻ കഴിയാത്തിരുന്നത്.

വലിയ പ്രതീക്ഷയാണ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ ഉത്തരകൊറിയ പുലര്‍ത്തുന്നത്, എന്നാല്‍ ആണവായുധങ്ങള്‍ ഉപേക്ഷിക്കണമെന്ന് യുഎസ് ഏകപക്ഷീയമായി വാശിപിടിച്ചാല്‍ ഉച്ചകോടിയുമായി സഹകരിക്കാന്‍ താല്‍പര്യമില്ലെന്ന് ഉത്തരകൊറിയന്‍ പ്രസിഡന്റ് നേതാവ് കിം ജോങ് ഉന്‍ പറഞ്ഞു. ജൂണ്‍ 12-ന് സിംഗപ്പൂരിലാണ് കിം ജോങ് ഉന്നുമായി ട്രംപ് കൂടിക്കാഴ്ച നടത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :