മോദി പ്രഭാവം അവസാനിക്കുന്നില്ല; കരുത്തുറ്റ ലോകനേതാക്കളുടെ പട്ടികയിലെ ഒന്നാം സ്ഥാനം പുടിന് നഷ്‌ടമായി

ന്യൂയോര്‍ക്ക്, ബുധന്‍, 9 മെയ് 2018 (17:50 IST)

forbes ,  narendra modi , vladimir putin , she jinping , America , india , modi , bjp , വ്ളാഡിമിർ പുടിന്‍ , ഫോബ്സ് മാസിക , ഡോണാള്‍ഡ് ട്രംപ് , ഇമ്മാനുവൽ മക്രോണ്‍

നാലു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം ലോകത്തിലെ ഏറ്റവും കരുത്തുറ്റ നേതാക്കളുടെ പട്ടികയിലെ ഒന്നാം സ്ഥാനത്തു നിന്നും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന് രണ്ടാം സ്ഥാനത്തേക്ക് വീണു.

ചൈനീസ് പ്രസിഡന്റ് ഷി ജിംന്‍‌പിംഗ് പട്ടികയിൽ ഒന്നാമതെത്തിയപ്പോള്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമ്പതാം സ്ഥാനത്തായി. ഫോബ്സ് മാസികയാണ് പട്ടിക പുറത്തു വിട്ടത്.

വിവാദ നായകനായ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മൂന്നാം സ്ഥാനത്താണ്. അതേസമയം, ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോംഗ് ഉന്‍ 36മതാണ്.

യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് 31മത് എത്തിയപ്പോള്‍ ജർമൻ ചാൻസലർ അംഗല മെർക്കൽ നാലാം സ്ഥാനത്തിന് അര്‍ഹമായി. ആമസോൺ തലവൻ ജെഫ് ബെസോസ് അഞ്ചാമതും ഫ്രാൻസിസ് മാർപാപ്പ ആറാമതുമാണ്.

മെക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സ് (7), ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണ്‍ (12), ഫേസ്‌ബുക്ക് സ്ഥാപകന്‍ മാർക് സക്കർബർഗ്(13), ആലിബാബ തലവൻ ജാക്ക് മാ (21), ആപ്പിൾ സിഇഒ ടിം കുക്ക് (24) ടെസ്‌ല ചെയർമാൻ ഇലൻ മസ്ക് (25) എന്നിവരാണ് ആദ്യ 25ല്‍ എത്തിയ പ്രമുഖര്‍.

വൻ ജനസമ്മതിക്കൊപ്പം നോട്ടുനിരോധനം നടപ്പാക്കിയതും കാലാവസ്ഥാ പ്രശ്നത്തിൽ ശബ്ദമുയര്‍ത്തുന്നതുമാണ് മോദിക്ക് തുണയായത്. ലോകരാജ്യങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ നീക്കം നടത്തുന്നതിനൊപ്പം മാവൊ സെദുങ്ങിനു ശേഷം ചൈനയുടെ ആരാധ്യപുരുഷൻ എന്ന നിലയിലേക്ക് എത്തിയതുമാണ് ഷി ജിംന്‍‌പിംഗിന് നേട്ടമായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ദൽഹിയിലും കശ്മീരിലും ഭൂചലനം

ഡൽഹിയിലും കാശ്മീരിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ബുധനാഴ്ച വൈകുന്നേരം 4.15ഓടെയാണ് ...

news

ബംഗളൂരുവിൽ എത്തിയത് ജസ്‌നയാണോ എന്ന് ഉറപ്പില്ല; സഹോദരൻ

ബംഗളൂരുവിൽ എത്തിയത് ജെസ്‌ന തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് സഹോദരൻ ജെയ്‌സൺ ജോൺ ...

news

കണ്ണുരിലെ കൊലപാതകങ്ങൾ സർക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചു: കാനം രാജേന്ദ്രൻ

കണ്ണൂരിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾ സർക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേൽ‌പിച്ചു എന്ന് സി ...

news

ചാരക്കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി - സംസ്ഥാന സർക്കാർ നഷ്‌ടപരിഹാരം നല്‍കണമെന്നും നിര്‍ദേശം

ഐഎസ്ആർഒ ചാരക്കേസിൽ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ കുരുക്കിയ ഉദ്യോഗസ്ഥർക്കെതിരെ സിബിഐ അന്വേഷണം ...

Widgets Magazine