‘ഇത് ഞങ്ങള്‍ക്കിഷ്‌ടമല്ല, അതിനാല്‍ പിന്മാറുന്നു’; ലോകരാജ്യങ്ങള്‍ കൈയടിച്ച തീരുമാനം കാറ്റില്‍ പറത്തി കിം

‘ഇത് ഞങ്ങള്‍ക്കിഷ്‌ടമല്ല, അതിനാല്‍ പിന്മാറുന്നു’; ലോകരാജ്യങ്ങള്‍ കൈയടിച്ച തീരുമാനം കാറ്റില്‍ പറത്തി കിം

 North Korean leader Kim Jong Un , Kim Jong Un , south korea , Korea , America , കിം ജോങ് ഉന്‍ , ഉത്തരകൊറിയ , ദക്ഷിണകൊറിയ , അമേരിക്ക , കിം ജോങ് ഉന്‍
സോൾ| jibin| Last Modified ബുധന്‍, 16 മെയ് 2018 (08:11 IST)
ലോകരാജ്യങ്ങള്‍ കൈയടിച്ച തീരുമാനത്തില്‍ നിന്നും കിം ജോങ് ഉന്നിന്റെ പിന്മാറി.
ദക്ഷിണകൊറിയയുമായി പാൻമുംജോം അതിർത്തിയിലെ സമാധാന​ഗ്രാമത്തിൽ വച്ച് നടത്താനിരുന്ന ഉന്നത​തല ചർച്ച ഉത്തരകൊറിയ റദ്ദാക്കി.

അമേരിക്കയുമായി ചേര്‍ന്ന് ദക്ഷിണ കൊറിയ നടത്തുന്ന സംയുക്ത സൈനിക പരിശീലനത്തിൽ ക്ഷോഭിച്ചാണ് ഉത്തരകൊറിയയുടെ നീക്കം. ഇതോടെ ദക്ഷിണ കൊറിയയുമായി നടത്താനിരുന്ന സമാധാന ചർച്ചകളും
നിർത്തലാക്കുകയാണെന്ന സൂചന കിം നല്‍കുന്നുണ്ട്.

സംയുക്ത സൈനിക പരിശീലനം പ്രകോപനമാണെന്നും അധിനിവേശത്തിനുള്ള തയ്യാറെടുപ്പാണിതെന്നും ഉത്തരകൊറിയ ആരോപിച്ചു. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ഉത്തരകൊറിയന്‍ ഭരണകൂടം
തയ്യാറായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :