ജെറുസലേമില്‍ പ്രതിഷേധം; 38പേരെ ഇസ്രയേല്‍ സൈന്യം വെടിവച്ചു കൊന്നു - 1,300ഓളം പേര്‍ക്ക് പരിക്ക്

ഗാസ, തിങ്കള്‍, 14 മെയ് 2018 (19:53 IST)

 jerusalem , gaza , us embassy , America , india , അമേരിക്ക , ജെറുസലേം , വെടിവയ്‌പ്പ് , പലസ്‌തീന്‍

ജെറുസലേമില്‍ അമേരിക്കന്‍ നയതന്ത്ര കാര്യാലയം സ്ഥാപിക്കുന്നതിനെതിരെയുണ്ടായ പ്രതിഷേധത്തിനിടെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ 38 പേര്‍ കൊല്ലപ്പെട്ടു. 1,300ഓളം പേർക്കു പരിക്കേറ്റതായാണ് വിവരം.

പ്രതിഷേധിച്ച പലസ്‌തീനികള്‍ക്ക് നേര്‍ക്കാണ് ഇസ്രയേൽ സൈന്യം വെടിയുതിര്‍ത്തത്. മരിച്ചവരില്‍ കുട്ടികളും സ്‌ത്രീകളും ഉള്‍പ്പെടുന്നുണ്ടെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലമിനെ അംഗീകരിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ നടപടികൾക്കു തുടക്കമായാണ് യുഎസ് ജറുസലമിൽ എംബസി തുറന്നത്. എംബസി തുറക്കുന്നതിനു മുന്നോടിയായാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.

തങ്ങളുടെ ഭൂമിയില്‍ ഇസ്രായേല്‍ അതിക്രമിച്ച് കയറിയെന്നാരോപിച്ചുകൊണ്ട് ഇന്ന് പലസ്തീനികള്‍ ഗാസയിലെ അതിര്‍ത്തി വേലിയിലേക്ക് നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്. അതേസമയം, പ്രതിഷേധത്തില്‍ 35,000 പലസ്‌തീന്‍കാരാണ് എത്തിയതെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ലുലു സ്‌റ്റൈല്‍ ഐക്കണ്‍സ് ഓഫ് ദി ഇയർ ജയസൂര്യയും പ്രയാഗയും, പ്രിയാ വാര്യരും റോഷനും സോഷ്യല്‍ മീഡിയ താരങ്ങൾ

മൂന്നാമത് ലുലു ഫാഷൻ വീക്കിൽ സ്‌റ്റൈൽ ഐക്കൺ ഓഫ് ദി ഇയറായി നടൻ ജയസൂര്യയും പ്രയാഗ മാർട്ടിനും ...

news

എടപ്പാൾ പീഡനം; പൊലീസിൽ വീണ്ടും ഒത്തുകളി

മലപ്പുറത്തെ തിയറ്റർ പീഡനത്തിൽ പ്രതി മൊയ്‌തീങ്കുട്ടിക്കെതിരെ ശിശുക്ഷേമസമിതി നിർദ്ദേശിച്ച ...

news

സുനന്ദ പുഷ്കര്‍: അളവറ്റ സമ്പാദ്യത്തിനുടമ, ജീവിതത്തിലും മരണത്തിലും ദുരൂഹത ശേഷിച്ചു

സുനന്ദ പുഷ്കറിന്‍റെ മരണം ആത്മഹത്യയായിരുന്നു എന്ന് ഡല്‍ഹി പൊലീസ് കണ്ടെത്തിയതോടെ ആ കേസും ...

news

ഈ കുറ്റപത്രം യുക്തിക്ക് നിരക്കുന്നതല്ല, സുനന്ദയുടെ ആത്മഹത്യയ്ക്ക് ഞാന്‍ കാരണമായെന്ന് ആരും വിശ്വസിക്കില്ല: ശശി തരൂര്‍

സുനന്ദ പുഷ്കര്‍ താന്‍ കാരണം ആത്മഹത്യ ചെയ്തു എന്ന് ആരും വിശ്വസിക്കില്ലെന്ന് മുൻ ...

Widgets Magazine