കൊറിയന്‍ യുദ്ധം അവസാനിക്കുന്നു; നിര്‍ണായക നീക്കവുമായി ഇരു രാജ്യങ്ങളും

കൊറിയന്‍ യുദ്ധം അവസാനിക്കുന്നു; നിര്‍ണായക നീക്കവുമായി ഇരു രാജ്യങ്ങളും

 korean war , conference , North Korea , Kim Jong Un , Chung Eui-yong , കിം ജോംഗ്  ഉൻ , കൊറിയന്‍ യുദ്ധം , മൂന്‍ ജെ ഇന്‍
സോൾ| jibin| Last Updated: വെള്ളി, 27 ഏപ്രില്‍ 2018 (16:37 IST)
കൊറിയൻ യുദ്ധം അവസാനിപ്പിക്കാൻ കരാർ ഒപ്പിടുമെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ്
ഉൻ. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂന്‍ ജെ ഇന്നും കിമ്മും നടത്തിയ കൂടിക്കാഴ്‌ചയിലാണ് തീരുമാനം. ഇതുസംബന്ധിച്ച ധാരണയില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.

ആണവ നിരായുധീകരണം ഉള്‍പ്പെടെ സുപ്രധാനമായ തീരുമാനങ്ങളാണ് 15 മിനിറ്റ് കൂടിക്കാഴ്ച്ചയ്ക്കിടെ സംഭവിച്ചത്. പുതിയ നീക്കത്തിന്റെ ഭാഗമായി മേയിൽ ഇരു രാജ്യങ്ങളുടേയും പ്രതിരോധ മന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്നതാണ് സുപ്രധാനം.

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പരസ്പരമുള്ള സഹകരണം വര്‍ദ്ധിപ്പിച്ച് യുദ്ധം അവസാനിപ്പിക്കാനാണ് ഇരു രാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്. കൊറിയൻ പെനിസുലയിൽ സമാധാനം കൊണ്ടുവരാനും തീരുമാനമായി. ഇതോടെ ഇരു രാജ്യങ്ങളും തമ്മിൽ കൃത്യമായ ഇടവേളകളിൽ ഹോട്ട് ലൈൻ ബന്ധം സ്ഥാപിക്കും. ഇരു രാജ്യങ്ങളും പരസ്പരം ലയേസൺ ഓഫീസുകളും തുറക്കും.

മേയ് ഒന്നാം തീയതി മുതൽ എല്ലാ തരത്തിലുള്ള സംഘടിത പ്രചാരവേലകളും ലഘുലേഖകൾ വഴിയുള്ള വിരുദ്ധ പ്രചരണങ്ങളും അവസാനിപ്പിക്കാനും ധാരണയായി. കൂടാതെ യുദ്ധോപകരങ്ങളുടെ ശേഖരം കുറയ്ക്കുക, പരസ്പരം വിരോധമുണ്ടാക്കുന്ന നടപടികള്‍ ഉപേക്ഷിക്കുക, അതിര്‍ത്തി സമാധാന മേഖലയാക്കുക, അമേരിക്ക ഉള്‍പ്പെടെ മറ്റ് രാജ്യങ്ങളുമായി സമാധാന ചര്‍ച്ചകള്‍ നടത്തുക എന്നിവയിലാണ് ധാരണയില്‍ എത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :