സുക്കര്‍ബര്‍ഗിന്റെ സഹോദരിക്ക് നേരേ ലൈംഗികാതിക്രമം

ശനി, 2 ഡിസം‌ബര്‍ 2017 (09:51 IST)

സാന്‍ഫ്രാന്‍സിസ്‌കോ: ഫെയ്സ്ബുക്ക് ഉടമയായ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സഹോദരി റാന്‍ഡി സക്കര്‍ബര്‍ഗിന് നേരേ ലൈംഗികാതിക്രമമുണ്ടായതായി റിപ്പോര്‍ട്ട്. അതിക്രമത്തെപ്പറ്റി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് റാന്‍ഡി ഇക്കാര്യം അറിയിച്ചത്. ഫെയ്സ്ബുക്കിന്റെ മാര്‍ക്കറ്റ് ഡെവല്പ്മെന്റ് ഡയറക്ടറാണ് റാന്‍ഡി.  
 
വിമാനയാത്രക്കിടയില്‍ വച്ച് അടുത്തിരുന്നയാള്‍ തന്നോട് മോശമായി പെരുമാറിയെന്നും ഇതേപറ്റി വിമാനയാത്രക്കാരോട് പരാതിപ്പെട്ടിരുന്നു. എന്നാല്‍ അക്രമം നടത്തിയാള്‍ വിമാനത്തിലെ സ്ഥിരം യാത്രക്കാരനാണെന്ന് പറഞ്ഞ് സംഭവത്തെ നിസ്സാരവല്‍ക്കരിക്കുകയായിരുന്നു എന്ന് റാന്‍ഡി പറഞ്ഞു.
 
ഇതേത്തുടര്‍ന്ന് പരാതിയുമായി അവര്‍ അലാസ്‌ക എയര്‍ലൈന്‍സിനെ സമീപിക്കുകയായിരുന്നു. ഇതിനുശേഷം അലാസ്‌ക എയര്‍ലൈന്‍സിന്റെ ഉദ്യോഗസ്ഥര്‍ ജീവനക്കാരെ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തയായും റാന്‍ഡി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഓഖി 135 കിലോമീറ്റർ വേഗതയിൽ ലക്ഷദ്വീപിൽ വീശുന്നു, കനത്ത മഴ; രക്ഷാപ്രവർത്തനം ശക്തമാക്കി നാവികസേന

ഓഖി ചുഴലിക്കാറ്റിന്റെ തീവ്രത കൂടുന്നു. 135 കിലോമീറ്റർ വേഗതയിൽ ഓഖി ലക്ഷദ്വീപിൽ നാശം ...

news

സുരേഷ് ഗോപി പണി ഇരന്നു വാങ്ങി? ഫഹദ് തടിയൂരി, അമലയ്ക്ക് കുലുക്കമില്ല!

പോണ്ടിച്ചേരിയിൽ വ്യാജ രേഖയുണ്ടാക്കി കാർ രജിസ്റ്റർ ചെയ്ത സംഭവത്തിൽ രാജ്യസഭാ എംപിയും ...

news

മുഖ്യമന്ത്രിക്കെതിരെ തെറിവിളി, പി ജയരാജന്റെ കൈവെട്ടുമെന്ന് ഭീഷണി; കണ്ണൂരില്‍ കൊലവിളിയുമായി ബിജെപിയുടെ പ്രകടനം

കെടി ജയകൃഷ്ണന്‍ ദിനാചരണത്തിന്റെ ഭാഗമായി ബിജെപി കണ്ണൂരില്‍ സംഘടിപ്പിച്ച പ്രകടനത്തിലാണ് ...

news

എറണാകുളത്ത് പൊലീസിന്റെ സദാചാരഗുണ്ടായിസം; മാധ്യമപ്രവര്‍ത്തകനും സുഹൃത്തിനും ക്രൂരമര്‍ദ്ദനം

കേരളത്തില്‍ വീണ്ടും സദാചാരഗുണ്ടായിസം. എറണാകുളത്ത് മാധ്യമപ്രവര്‍ത്തകനും സാമൂഹ്യ ...

Widgets Magazine