ഫേസ്ബുക്ക് സുഹൃത്തിനെ കാണാന്‍ ഡല്‍ഹിക്ക് പോയ പെണ്‍കുട്ടിയെ കാണാനില്ല

ന്യൂഡല്‍ഹി, വെള്ളി, 1 ഡിസം‌ബര്‍ 2017 (14:41 IST)

 arunachal girl , crime , women , police , ജെന്റി ബെല്ല്യ , അഹ്തര്‍ ഹസ്സന്‍ , ഫേസ്ബുക്ക് , ക്രൈംബ്രാഞ്ച്

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ കാണാന്‍ ഡല്‍ഹിക്ക് പോയ യുവതിയെ കാണാതായി. അരുണാല്‍ പ്രദേശ് സ്വദേശിയായ എന്ന പെണ്‍കുട്ടിയെയാണ് കാണാതായത്. യുവതിയുടെ ഫേസ്‌ബുക്ക് സുഹൃത്തായ അഹ്തര്‍ ഹസ്സന്‍ ഒളിവിലാണ്.

ഫേസ്ബുക്കിലൂടെയാണ് ജെന്റി അഹ്തറുമായി പരിചയത്തിലായത്. ഡല്‍ഹിയില്‍ ജോലി വാഗ്ദാനം ചെയ്‌തതിനെത്തുടര്‍ന്ന് മാതാപിതാക്കളുടെ സമ്മതമില്ലാതെ ജെന്റി ഡല്‍ഹിക്ക് പോയത്. മകളെ കാണാതായതോടെ മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ജെന്റി അഹ്തറിന്റെ അടുത്തേക്ക് പോയതായി വ്യക്തായത്.

തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തില്‍ ജെന്റിയുടെ ഫോണ്‍  ഓഫ് ആണെന്ന് വ്യക്തമായി. ഫേസ്‌ബുക്ക് അക്കൌണ്ടും പ്രവര്‍ത്തിക്കുന്നില്ലെന്ന് മനസിലായാതോടെ മാതാപിതാക്കള്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ് ഡല്‍ഹി ക്രൈംബ്രാഞ്ച് വിഭാഗത്തിന് വിവരം കൈമാറി.

സോഷ്യല്‍ മീഡിയയിലൂടെ തൊഴില്‍ വാഗ്ദാനം ചെയ്‌ത് പെണ്‍കുട്ടികളെ ഡല്‍ഹിയിലേക്ക് കടത്തുന്ന സംഘമാണോ സംഭവത്തിന് പിന്നില്ലെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അരുണാല്‍ പ്രദേശിലെ ലോഹിത് ജില്ലയിലെ തെസു സ്വദേശിനിയാണ് ജെന്റി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മാറ്റി പാര്‍ക്ക് ചെയ്യുന്നതിനിടെ അബദ്ധത്തില്‍ കാറ് ഇടിച്ചു; ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം

മാറ്റി പാര്‍ക്ക് ചെയ്യുന്നതിനിടെ അബദ്ധത്തില്‍ കാര്‍ തട്ടി ഒന്നരവയസ്സുകാരിക്ക് ...

news

സമാധാനത്തിന്റെ സന്ദേശവുമായി ഒരു നബിദിനം

സമാധാനാത്തിന്‍റെ നറുസന്ദേശവുമായി വീണ്ടും ഒരു നബിദിനം. ഇസ്‌ലാം മതക്കാരുടെ അന്ത്യപ്രവാചകന്‍ ...

news

'അബി ഒരു ലോക്കൽ ആർട്ടിസ്റ്റ് അല്ലേ, അത് വേണ്ട അവലക്ഷണം ആകും'; സലാല മൊബൈൽസിന്റെ സെറ്റിൽ നടന്ന ദുരനുഭവം പങ്കുവെച്ച് സംവിധായകൻ

മലയാള സിനിമ വേണ്ട രീതിയിൽ ഉപയോഗിക്കാത്ത താരമായിരുന്നു അബി. അബിയുടെ അപ്രതീക്ഷിത മരണത്തിൽ ...

news

പുഴുവരിച്ച് ദ്വാരം വീണ തലയുമായി തെരുവിലൂടെ നടന്നു; ഒടുവില്‍ ആശ്വാസമായത് ചാരിറ്റബില്‍ സൊസൈറ്റി

ഇന്ത്യന്‍ ജനത ഒരിക്കലും മറക്കാന്‍ സാധ്യതയില്ലാത്ത ഒരാ‍ളാണ് പ്രീതിദേവി. പുഴുവരിച്ച് ...