പെൺകുട്ടിയോട് അശ്ലീലം പറഞ്ഞു; സംവിധായകൻ ഒമർ ലുലുവിനെ സിനിമാ പാരഡീസോ ക്ലബ്ബിൽ നിന്ന് പുറത്താക്കി

വ്യാഴം, 30 നവം‌ബര്‍ 2017 (10:35 IST)

ഫേസ്ബുക്ക് ഗ്രൂപ്പിൽ പെൺകുട്ടിയോട് പരസ്യമായി അശ്ലീലം പറഞ്ഞ സംവിധായകൻ ഒമർ ലുലുവിനെ സിനിമാ പാരഡീസോ ക്ലബ്ബിൽ നിന്നും പുറത്താക്കി. ഹാപ്പി വെഡ്ഡിങ്, ചങ്ക്സ് എന്നീ സിനിമകൾ സംവിധാനം ചെയ്ത ഒമർ ലുലു ഫേസ്ബുക്ക് ഗ്രൂപ്പിലെ പോസ്റ്റിലെ ഒരു പെൺകുട്ടിയുടെ കമന്റിനാണ് അശ്ലീലം പറഞ്ഞത്.
 
ചങ്ക്സിന്റെ ഡി വി ഡി പുറത്തിറങ്ങിയത് അറിയിക്കാൻ വേണ്ടി സിനിമാ പാരഡിസോ ക്ലബ്ബിലിട്ട പോസ്റ്റിനു കീഴിൽ മനു വർഗീസ് എന്നയാൾ കറന്റ് കാശെങ്കിലും മുതലാകുമോ പാൽക്കുപ്പിയെന്ന് കമന്റിട്ടു. അതിനു മറുപടിയായിട്ടാണ് ഒരു പെൺകുട്ടി 'പൊളിച്ചു' എന്ന് കമന്റിട്ടത്. ഇതിനു ചുവട്ടിലാണ് അശ്ലീല ചുമതലയുള്ള കമന്റ് ഒമർ ലുലു പോസ്റ്റ് ചെയ്തത്.
 
സംഭവം വിവാദമായതോടെ നിരവധി പേർ താരത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഇതോടെ ഒമർ മാപ്പ് പറഞ്ഞെങ്കിലും ഗ്രൂപ്പിൽ നിന്നും ഒഴിവാക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരും ശബരിമലയില്‍ പോയോ?

ആന്‍റണി പെരുമ്പാവൂരിനൊപ്പം മോഹന്‍ലാല്‍ ശബരിമലയ്ക്ക് പോയോ?. സോഷ്യല്‍ മീഡിയയിലൂടെ ...

news

പ്രതിഷേധങ്ങൾ ഫലം കാണുന്നു; കന്നുകാലി കശാപ്പ് നിരോധനം കേന്ദ്രസർക്കാർ പിൻവലിച്ചേക്കും

രാജ്യത്തെങ്ങും വിവാദങ്ങൾക്കും ആക്രമണങ്ങൾക്കും കാരണമായ കേന്ദ്ര സർക്കാരിന്റെ കന്നുകാലി ...

news

ലഹരിക്കടത്ത് തടയാൻ ചെക്പോസ്റ്റുകളില്‍ ആധുനിക ക്യാമറകള്‍ സ്ഥാപിക്കുന്നു

ലഹരിക്കടത്ത് തടയാൻ‌ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. ചെക്പോസ്റ്റുകളില്‍ ആധുനിക ...

news

‘പത്മാവതി’യ്ക്കെതിരായ പ്രതിഷേധം: ദീപികയുടെ തലയെടുക്കാൻ ആഹ്വാനം ചെയ്ത ബിജെപി നേതാവ് രാജിവച്ചു

പ്രശസ്ത സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചരിത്ര പ്രാധന്യമുള്ള സിനിമയാണ് ...

Widgets Magazine