കെ ആര്‍ അനൂപ്|
Last Modified വെള്ളി, 13 സെപ്‌റ്റംബര്‍ 2024 (07:54 IST)
മറ്റുള്ളവരോട് നിങ്ങള്‍ എങ്ങനെ പെരുമാറുന്നു എന്നത് സ്ത്രീകളിലെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്ന ഒരു കാര്യമാണ്. മറ്റുള്ള ആളുകളോട് സഹാനുഭൂതിയോടെ പെരുമാറുന്നതും ദയ കാണിക്കുന്നതും സ്ത്രീകളെ ആളുകള്‍ക്ക് പെട്ടെന്ന് ഇഷ്ടമാകും. നല്ല നര്‍മ്മബോധമുള്ള സ്ത്രീകളോട് പുരുഷന്‍മാര്‍ക്ക് ആകര്‍ഷണം തോന്നും.
നന്നായി സംസാരിക്കുന്നതിനോടൊപ്പം സംസാരിക്കുന്നത് കേള്‍ക്കാന്‍ മനസ്സുള്ള സ്ത്രീകളെ പുരുഷന്‍മാര്‍ക്ക് കൂടുതല്‍ ഇഷ്ടമാണ് മറ്റുള്ളവരെ കേള്‍ക്കുന്ന സ്വഭാവം എല്ലാവരെയും ആകര്‍ഷിക്കും.
ആത്മവിശ്വാസമുള്ള സ്ത്രീകളോടും പുരുഷന്മാര്‍ക്ക് പെട്ടെന്ന് ആകര്‍ഷണം തോന്നും. പെരുമാറ്റത്തിലും ശരീരഭാഷയിലും എല്ലാം ആത്മവിശ്വാസം കാണിക്കുന്ന സ്ത്രീകളെ അവര്‍ പെട്ടെന്ന് ശ്രദ്ധിക്കുകയാണ് ചെയ്യുക.
നന്നായി വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ക്ക് എളുപ്പത്തില്‍ പുരുഷന്മാരുടെ ശ്രദ്ധ നേടിയെടുക്കാന്‍ സാധിക്കും നല്ലൊരു ഇമ്പ്രഷനും ഇതിലൂടെ ഉണ്ടാക്കിയെടുക്കാന്‍ പറ്റും. പക്വതയോടെ സംസാരിക്കുന്ന സ്ത്രീകള്‍ പുരുഷന്മാരുടെ ശ്രദ്ധ ആകര്‍ഷിക്കും.