പല്ലിലെ മഞ്ഞനിറം മാറ്റാന്‍ ഒരു എളുപ്പവഴി, വീട്ടിലെ സാധനങ്ങള്‍ മാത്രം മതി, ഇത് ചെയ്തു നോക്കൂ..

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 5 സെപ്‌റ്റംബര്‍ 2024 (20:45 IST)
പഞ്ഞി നാരങ്ങാനീരില്‍ മുക്കി പല്ലില്‍ പുരട്ടുന്നത് പല്ലിലെ മഞ്ഞനിറം മാറ്റാന്‍ സഹായിക്കും. എന്നാല്‍ അതിനുശേഷം പല്ല് ബ്രഷ് ചെയ്യാന്‍ മറക്കരുത്.

പഴം കഴിച്ച് കളയുന്ന പഴത്തൊലി പല്ല് വെളുപ്പിക്കാന്‍ ഉപയോഗിക്കാം. തൊലിയുടെ ഉള്‍വശം ഉപയോഗിച്ച് നന്നായി പല്ലുകള്‍ മസാജ് ചെയ്താലും മതി. തൊലിയില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യം ആണ് പല്ല് വെളുപ്പിക്കാന്‍ സഹായിക്കുന്നത്.


ബേക്കിംഗ് സോഡയും നാരങ്ങാനീരും ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കി അത് ഉപയോഗിച്ച് പല്ല് തേക്കുന്നതും പല്ലിന്റെ മഞ്ഞനിറം മാറ്റാന്‍ സഹായിക്കും. ഇതിനുശേഷവും പല്ല് നന്നായി ബ്രഷ് ചെയ്യണം.

ഉമിക്കരി ഉപയോഗിച്ച് പല്ല് തേക്കുന്നത് നല്ലതാണ്. പല്ലിന്റെ മഞ്ഞനിറം മാറ്റാന്‍ ഇത് ഫലപ്രദമാണ്. പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും വായനാറ്റം മാറ്റാനും ഗുണകരമാണ്.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :