കര്‍ക്കിടക കഞ്ഞിയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയാമോ

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 24 ജൂലൈ 2023 (16:49 IST)
കര്‍ക്കിടകം പൊതുവെ ദാരിദ്ര്യത്തിന്റേയും രോഗത്തിന്റേയും കാലമാണ്. ഈ സമയത്ത് ത്രിദോഷങ്ങളുടെ ബുദ്ധിമുട്ട് ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിരവധി ഔഷധ ഗുണങ്ങളുള്ള കര്‍ക്കിടക കഞ്ഞി ആമാശയത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു. ഔഷധ കഷായം ചേര്‍ത്താണ് കഞ്ഞി തയ്യാറാക്കുന്നത്.

മഞ്ഞള്‍, ചുക്ക്, ജാതി പത്രി, നിലപ്പന, തഴുതാമ, ചെറുപയര്‍, കരിഞ്ചീരകം, പെരുഞ്ചീരകം, കുറുന്തോട്ടി, അയമോദകം തുടങ്ങി നിരവധി ഔഷധങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ കഷായം ഒഴിച്ചാണ് ഔഷധ കഞ്ഞി തയ്യാറാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :