തൃശൂരില്‍ മുത്തച്ഛനെയും മുത്തശിയെയും ചെറുമകന്‍ വെട്ടിക്കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 24 ജൂലൈ 2023 (13:30 IST)
തൃശൂരില്‍ മുത്തച്ഛനെയും മുത്തശിയെയും ചെറുമകന്‍ വെട്ടിക്കൊലപ്പെടുത്തി. ഇന്ന് രാവിലെ തൃശൂര്‍ വടക്കേക്കാട് വൈലത്തൂരിലാണ് സംഭവം. വടക്കേക്കാട് സ്വദേശി പനങ്ങാവില്‍ വീട്ടില്‍ അബ്ദുള്ളക്കുട്ടി (75), ഭാര്യ ജമീല (64) എന്നിവരാണ് കൊല്ലപ്പെട്ടത്. അക്മല്‍ എന്ന മുന്നയാണ് കൊലപാതകം നടത്തിയത്.

യുവാവ് മാനസികാരോഗ്യത്തിന് മുന്‍പ് ചികിത്സയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് യുവാവിനെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നത്. അക്മലിന്റെ ഉമ്മ വേറെ വിവാഹം കഴിച്ചു പോയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :