കനത്തമഴയില്‍ അഫ്ഗാനിസ്ഥാനിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 30 മരണം, 40പേരെ കാണാനില്ല

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 24 ജൂലൈ 2023 (09:29 IST)
കനത്തമഴയില്‍ അഫ്ഗാനിസ്ഥാനിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 30 മരണം. മധ്യ അഫ്ഗാനിസ്ഥാനിലാണ് കനത്ത മഴയില്‍ പ്രളയം ഉണ്ടായത്. പ്രളയത്തില്‍ 40പേരെ കാണാതായിട്ടുണ്ട്. കാബൂളില്‍ നിന്ന് 46 കിലോമീറ്റര്‍ അകലെ കിഴക്കായുള്ള ജല്‍റസ് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം. നൂറുകണക്കിന് ഏക്കര്‍ കൃഷി ഭൂമി നശിച്ചു. കഴിഞ്ഞ നാലുമാസത്തിനിടെ 214 പേരാണ് പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട് അഫ്ഗാനിസ്ഥാനില്‍ മരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :