ഈ തൈലം ഉപയോഗിക്കാന്‍ തയ്യാറായാല്‍ മതി... ആ പ്രശ്നം പിന്നെ ഉണ്ടാകില്ല !

ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (13:36 IST)

Widgets Magazine
eye , health , brahmi , health tips ,  കണ്ണ് ,  ആരോഗ്യം , ബ്രഹ്മി ,  ആരോഗ്യ വാര്‍ത്ത

വീട്ടുമുറ്റത്തെ കിണറ്റിന്‍ കരയിലും കുളങ്ങളുടേയും പുഴകളുടേയുമെല്ലാം സമീപങ്ങളിലും നന്നായി നീര്‍വാഴ്ചയുള്ള പ്രദേശങ്ങളിലും സമൃദ്ധമായി വളരുന്ന ഒരു ചെടിയാണ് ബ്രഹ്മി. പണ്ടുകാലത്ത് മുത്തശ്ശിമാര്‍ ഏറെ ശ്രദ്ധയോടെ നോക്കിയിരുന്ന ചെടികളില്‍ ഒന്ന്. ഔഷധ ഗുണമുള്ളതും ബുദ്ധി, ആരോഗ്യം എന്നിവയ്ക്കും ബ്രഹ്മി ഒരു ഒറ്റമൂലി തന്നെയാണ്.
 
ബ്രഹ്മി ഒട്ടുമിക്ക രോഗങ്ങള്‍ക്കും ഫലപ്രദമാണ്. ദീര്‍ഘായുസിനും അകാല വാര്‍ധക്യം തടയാനും ബ്രഹ്മിയെ പണ്ടുകാലം മുതല്‍ക്കെ ഉപയോഗിച്ചിരുന്നു. അധികം രോഗങ്ങള്‍ വരാതെ ശരീരത്തെ സംരക്ഷിക്കാനും വാര്‍ധക്യം തടയാനും  ബ്രഹ്മിനീരും അതിന്‍ നാലില്‍ ഒരു ഭാഗം ഇരട്ടിമധുരം പൊടിയും പാലില്‍ കലക്കി പതിവായി ഉപയോഗിച്ചാല്‍ മതി. 
 
ബ്രഹ്മി ,കൊട്ടം, വയമ്പ്, താമരയല്ലി ,കടുക്കത്തോട്  എന്നിവ ഉണക്കി പൊടിച്ചു തേനും നെയ്യും ചേര്‍ത്ത് കുഴച്ചു പതിവായി കഴിക്കുന്നതും ബ്രഹ്മി നെയ്യില്‍ വറുത്തു പൊടിച്ചു പാലില്‍ ചേര്‍ത്ത് കഴിക്കുന്നതും വാര്‍ധക്യത്തിനും ബുദ്ധി വളര്‍ച്ചയ്ക്കും അത്യുത്തമം തന്നെ.
 
ബ്രഹ്മി തൈലം തലയില്‍ തേച്ചു കുളിച്ചാല്‍ നേത്ര രോഗങ്ങള്‍ വരില്ല. ബ്രഹ്മി സരസം പാലില്‍ ചേര്‍ത്ത് സേവിച്ചാല്‍ ആര്‍ത്തവ ദോഷം മാറും. ബ്രഹ്മി രസത്തില്‍ വയമ്പ് പൊടിച്ചിട്ട് തേനും കൂട്ടി കഴിക്കുന്നത് അപസ്മാരത്തെ പ്രതിരോധിക്കാന്‍ ഉത്തമമാണ്. ബ്രഹ്മി ഹ്രുതം ഒര്‍മയ്ക്കും ഉണര്‍വിനും വളരെ നല്ലതാണ്.
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കണ്ണ് ആരോഗ്യം ബ്രഹ്മി ആരോഗ്യ വാര്‍ത്ത Health Brahmi Eye Health Tips

Widgets Magazine

ആരോഗ്യം

news

ജിമ്മില്‍ പോകാതെയും ശരീരത്തിന് കരുത്ത് വര്‍ദ്ധിപ്പിക്കാം; ഇതാ ചില പൊടിക്കൈകള്‍

ആരോഗ്യമുള്ള ശരീരം സ്വപ്‌നം കാണാത്തവരായി ആരുമുണ്ടാകില്ല. ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ...

news

സിഗരറ്റ് വലിച്ചോളൂ... പക്ഷെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത് !

പുകവലി അപകടകരമാണെന്ന് സിഗരറ്റ് പാക്കറ്റിന്റെ പുറത്തുവരെ എഴുതിവച്ചിട്ടുണ്ട്. ...

news

കഷണ്ടിയാണ് പ്രശ്നം അല്ലേ ? മറ്റൊന്നുമല്ല... ഇതുതന്നെയാണ് അതിന് കാരണം !

അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ല എന്നാ‍ണല്ലോ. മുടി കൊഴിഞ്ഞ് കഷണ്ടി ബാധിക്കാന്‍ ...

news

പഴച്ചാറുകള്‍ അമിതവണ്ണത്തിനു കാരണമാകും ?; അറിയാം... ചില കാര്യങ്ങള്‍ !

പഴച്ചാര്‍ കുടിക്കുന്നതും അമിതവണ്ണവും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ? ലൂസിയാ‍ന ...

Widgets Magazine