കഷണ്ടിയാണ് പ്രശ്നം അല്ലേ ? മറ്റൊന്നുമല്ല... ഇതുതന്നെയാണ് അതിന് കാരണം !

തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2017 (15:00 IST)

Widgets Magazine
മലിനീകരണം മൂലവും കഷണ്ടി

അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ല എന്നാ‍ണല്ലോ. മുടി കൊഴിഞ്ഞ് കഷണ്ടി ബാധിക്കാന്‍ തുടങ്ങിയാല്‍ പിന്നെ ‘വിഗ്’വയ്ക്കുകയേ നിവൃത്തിയുള്ളൂ. പുരുഷന്മാര്‍ക്ക് പറഞ്ഞിട്ടുള്ളതാണ് കഷണ്ടി എന്ന് ആശ്വസിക്കാന്‍ വരട്ടെ. മലിനീകരണം കൂടുതലുളള സ്ഥലങ്ങളില്‍ ജീവിക്കുന്ന പുരുഷന്മാര്‍ക്കും പുകവലിക്കുന്നവര്‍ക്കും കഷണ്ടി ബാധിക്കാനുള്ള സാധ്യത ഏറെയാണെന്ന് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തി. 
 
ലണ്ടന്‍ സര്‍വകലാ‍ശാലയിലെ ഒരു സംഘം ഗവേഷകരാണ് പുതിയ പഠനം നടത്തിയത്. വായു മലിനീകരണം, മറ്റ് തരത്തിലുള്ള മലിനീകരണം എന്നിവ മൂലം കഷണ്ടി ബാധിക്കാമത്രേ. ബ്രിട്ടീഷ് ദിനപ്പത്രമയ ഡെയ്‌ലി മിററാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. മലിനമായ വായുവില്‍ ഉള്ള കാര്‍സിനോജന്‍ മറ്റ് വിഷവസ്തുക്കള്‍ എന്നിവ തലമുടിയുടെ വളര്‍ച്ചയെ തടയുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. 
 
തലമുടി നിര്‍മ്മിക്കാന്‍ ഉപയോഗപ്പെടുത്തുന്ന മംസ്യം ഉല്പാദിപ്പിക്കുന്നത് ഈ വിഷവസ്തുക്കള്‍ തടയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഏതെങ്കിലും മലിന വസ്തു രക്ത ചംക്രമണത്തിലോ ത്വക്കിലോ മുടിവേരുകളിലോ കടന്ന് കയറിയാല്‍ അത് ആ ഭാഗത്ത് സമ്മര്‍ദ്ദമുണ്ടാക്കുകയും മുടിയുണ്ടാകുന്നത് തടയുകയും ചെയ്യും. 
 
കഷണ്ടി ബാധിച്ച് തുടങ്ങിയ പുരുഷന്മാരുടെ മുടിവേരുകള്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത ശേഷമാണ് ഗവേഷകര്‍ പുതിയ നിഗമനത്തിലെത്തിയത്. ഇതോടെ മുടി കൊഴിച്ചില്‍ തടയാന്‍ പുതിയ ചികിത്സകള്‍ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

പഴച്ചാറുകള്‍ അമിതവണ്ണത്തിനു കാരണമാകും ?; അറിയാം... ചില കാര്യങ്ങള്‍ !

പഴച്ചാര്‍ കുടിക്കുന്നതും അമിതവണ്ണവും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ? ലൂസിയാ‍ന ...

news

വിഷാദമാണോ പ്രശ്നം ? പേടിക്കാനൊന്നുമില്ല... വിവാഹം കഴിച്ചാല്‍ മതി !

വിഷാദമാണോ നിങ്ങളുടെ പ്രശ്നം ? പേടിക്കേണ്ട, അതിന് മികച്ചൊരു പരിഹാരവുമായി ലൈവ് സയന്‍സ് ...

news

വൈറ്റമിന്‍ ഗുളികകള്‍ ശീലമാക്കിയോ ? അകാലമരണം ഉറപ്പ് !

ആരോഗ്യം വര്‍ദ്ധിപ്പിക്കാനായി വൈറ്റമിന്‍ ഗുളികകള്‍ കഴിക്കുന്ന ശീലമുള്ള ആളുകള്‍ നമ്മുടെ ...

news

അറിഞ്ഞോളൂ... ഇതെല്ലാമായിരുന്നു അവന്റെ ആ നോട്ടത്തിനു പിന്നിലുണ്ടായിരുന്നത് !

ഒരാള്‍ മറ്റൊരാളോടു സംസാരിയ്ക്കുന്ന വേളയില്‍ ഏറ്റവും മര്യാദയുള്ള രീതിയായി ...

Widgets Magazine