ആരെയും വീഴ്ത്തുന്ന ഗ്യാസ്‌ട്രബിള്‍ ഈസിയായി സോള്‍വ് ചെയ്യാം, ഒന്ന് നോക്കിയേ...

ഗ്യാസ്‌ട്രബിള്‍, ഗ്യാസ്, നുറുങ്ങുകള്‍, വീട്ടുവൈദ്യം, Health, Gas
BIJU| Last Modified തിങ്കള്‍, 30 ഏപ്രില്‍ 2018 (13:56 IST)
ഏതുപ്രായക്കാരെയും ഒരുപോലെ അലട്ടുന്ന ഒരു ആരോഗ്യപ്രശ്‌നമാണ്‌ ഗ്യാസ്‌ട്രബിള്‍. നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍, കലശലായ ഏമ്പക്കം എന്നിങ്ങനെ പല ലക്ഷണങ്ങളും ഇതോടൊപ്പമുണ്ടാകാറുണ്ട്. ജീവിതചര്യകളിലെ വ്യത്യാസവും ഭക്ഷണശീലങ്ങളിലെ മാറ്റങ്ങളുമാണ് ഗ്യാസ്‌ട്രബിളിനുള്ള മുഖ്യകാരണം. ശരിയായ ഭക്ഷണം ശരിയായ സമയത്ത് കഴിക്കുന്നതിലൂടെ ഗ്യാസ്‌ട്രബിള്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്‌ക്കാന്‍ കഴിയും.

പാലും മീനും പോലെയുള്ള വിരുദ്ധ ആഹാരങ്ങള്‍, ശരീരത്തിന്‌ ഹിതമല്ലാത്ത ആഹാരപാനീയങ്ങള്‍, ദുഷിച്ചതും പഴകിയതുമായ ആഹാരവസ്‌തുക്കള്‍, എണ്ണയില്‍ വറുത്തതും എരിവും പുളിയും അധികം ഉള്ളതുമായ ഭക്ഷണങ്ങള്‍, പഴക്കം അറിയാതിരിക്കാനും കേടാകാതിരിക്കുന്നതിനുമായി രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത ഭക്ഷണം, ശരീരത്തിന്‌ ഹിതമല്ലാത്ത ആഹാരപാനീയങ്ങള്‍ എന്നിവയെല്ലാം ഗ്യാസ്‌ട്രബിളിന്‌ വഴിവയ്ക്കും.



ഗ്യാസ്ട്രബിള്‍ നിയന്ത്രിക്കാനായി വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുന്ന പല മാര്‍ഗ്ഗങ്ങളുമുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം:

രണ്ട് ഏലക്ക എടുത്ത് തൊണ്ടോടുകൂടിയോ അല്ലാതെയോ പൊടിച്ച് വെള്ളത്തിലിട്ട് തിളപ്പിക്കുക. വെള്ള ആറിയ ശേഷം കുടിക്കുന്നതുമൂലം അസിഡിറ്റിക്ക് ആശ്വാസം ലഭിക്കും.

രണ്ട് അല്ലി വെളുത്തുള്ളി ചുട്ട് ചതച്ച് കഴിക്കുന്നതും അസിഡിറ്റി അകറ്റാന്‍ സഹായകമാണ്.

ഗ്രാമ്പൂ വായിലിട്ട് ചവയ്ക്കുന്നത് ദഹനത്തെ സഹായിക്കുകയും അസിഡിറ്റി അകറ്റുകയും ചെയ്യും

കട്ടത്തൈര് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗ്യാസ്ട്രബിള്‍ അകറ്റാനുള്ള ഉത്തമ വഴിയാണ്.

കാല്‍സ്യം ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് പാല്‍. അതുകൊണ്ടുതന്നെ പാല്‍ ശീലമാക്കുന്നത് വയറിനുള്ളിലെ അധികമായ ആസിഡിനെ അകറ്റാന്‍ സഹായിക്കും.

അയമോദകവും ഇന്തുപ്പും കൂടി പൊടിച്ച് ചൂടുവെള്ളത്തില്‍ കഴിക്കുന്നതും ഗ്യാസ്ട്രബിള്‍ കുറയാനുള്ള മാര്‍ഗമാണ്.

ഒരു കഷണം ചുക്ക്, ഗ്രാമ്പൂ, ഏലക്ക എന്നിവ സമം ചേര്‍ത്ത് മൂന്നു നേരം കഴിക്കുന്നതിലൂടെയും അസിഡിറ്റിയില്‍ നിന്നും രക്ഷനേടാന്‍ സാധിക്കും.

കറ്റാര്‍വാഴ ജ്യൂസ് കുടിയ്ക്കുന്നതും ദിവസം രണ്ട് നേരം നെല്ലിക്കപ്പൊടി കഴിക്കുന്നതും അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കും.

തുളസിയിലയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും തുളസിയില വെറും വയറ്റില്‍ കടിച്ചു ചവയ്ക്കുന്നതും ഗ്യാസ് ട്രബിളിന് ഉത്തമ പരിഹാരമാണ്.

ഇഞ്ചി ചതച്ച് അല്‍പം ശര്‍ക്കര ചേര്‍ത്ത് കഴിക്കുന്നതും ഗ്യാസ്ട്രബിള്‍ മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കും

പുതിനയില തിളപ്പിച്ച വെള്ളത്തിലിട്ട് കുടിക്കുന്നതും വെറുതെ ചവയ്ക്കുന്നതും ഗ്യാസ് അകറ്റി ദഹന പ്രക്രിയയെ എളുപ്പത്തിലാക്കാന്‍ ഉത്തമമാണ്.

ജീരകവും കുരുമുളകും ചേര്‍ത്ത് പൊടിക്കുക. ഇത് ഇഞ്ചിനീരില്‍ ചേര്‍ത്ത് കഴിക്കുന്നതും ഗ്യാസ്ട്രബിളില്‍ നിന്ന് മുക്തി നേടാന്‍ സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ ...

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി,  ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷണത്തിന് സാധ്യതയുണ്ടോ എന്ന് ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും
എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ...

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ ...

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!
നിങ്ങള്‍ക്ക് നാണമില്ലെ, സല്‍മാന്‍ ഖാന്റെ കരിയര്‍ തകര്‍ക്കുന്നത് നിര്‍ത്താരായില്ലെ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി
ജബല്പൂരില്‍ സംഭവിച്ചെങ്കില്‍ അതിന് നിയമപരമായ നടപടിയെടുക്കും. അതങ്ങ് ബ്രിട്ടാസിന്റെ ...

പ്രമേഹ രോഗിയാണോ? നെല്ലിക കഴിക്കൂ

പ്രമേഹ രോഗിയാണോ? നെല്ലിക കഴിക്കൂ
വിറ്റാമിന്‍ സിയുടെ അംശം ഓറഞ്ചില്‍ ഉള്ളതിനേക്കാള്‍ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയില്‍

Heat Rash: ദേഹത്ത് പൗഡറിട്ടാല്‍ ചൂടുകുരു കുറയുമോ?

Heat Rash: ദേഹത്ത് പൗഡറിട്ടാല്‍ ചൂടുകുരു കുറയുമോ?
ശരീരത്തില്‍ ചൂട് വര്‍ധിപ്പിക്കുന്ന പോളിസ്റ്റര്‍ അടക്കമുള്ള സിന്തറ്റിക് വസ്ത്രങ്ങള്‍ ...

സാധാരണ ലൈംഗിക ബന്ധത്തിലൂടെ എച്ച്പിവി വൈറസ് സ്ത്രീകളില്‍ ...

സാധാരണ ലൈംഗിക ബന്ധത്തിലൂടെ എച്ച്പിവി വൈറസ് സ്ത്രീകളില്‍ നിന്ന് പുരുഷന്മാരെയാണ് ബാധിക്കുന്നത്; രണ്ടുകൂട്ടര്‍ക്കും അപകടകരം
ഈ രോഗം സ്ത്രീകളില്‍ നിന്ന് പുരുഷന്മാരിലേക്ക് പടരുന്നു.

പോഷകാഹാരങ്ങള്‍ പണം കൊടുത്ത് വാങ്ങിയിട്ട് കാര്യമില്ല, പാചകം ...

പോഷകാഹാരങ്ങള്‍ പണം കൊടുത്ത് വാങ്ങിയിട്ട് കാര്യമില്ല, പാചകം ചെയ്യാനറിയണം!
രുചി കൂട്ടാന്‍ പലരും ഭക്ഷണങ്ങള്‍ കൂടുതല്‍ പൊരിച്ചും മസാലകള്‍ ചേര്‍ത്തും തയ്യാറാക്കാറുണ്ട്

വെറും വയറ്റിൽ ഉലുവയിട്ട വെള്ളം കുടിക്കുന്നത് എന്തിന്?

വെറും വയറ്റിൽ ഉലുവയിട്ട വെള്ളം കുടിക്കുന്നത് എന്തിന്?
വയറുവേദന അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ഉലുവ വെള്ളം ഉത്തമ പരിഹാരമാണ്.