എപ്പോഴാണ് പഴങ്ങള്‍ കഴിക്കേണ്ടത് ?; ശ്രദ്ധിച്ചില്ലെങ്കില്‍ അപകടമാണ്

എപ്പോഴാണ് പഴങ്ങള്‍ കഴിക്കേണ്ടത് ?; ശ്രദ്ധിച്ചില്ലെങ്കില്‍ അപകടമാണ്

 fruits , food , health , body , Dinner , പഴങ്ങള്‍ , വിറ്റാമിനുകള്‍ , അസിഡിറ്റി, ഗ്യാസ് , പഴം
jibin| Last Updated: തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2017 (12:08 IST)
ഭക്ഷണത്തിനു ശേഷം പഴവര്‍ഗങ്ങള്‍ കഴിക്കുക എന്നത് ഭൂരിഭാഗം പേരുടെയും ഒരു ശീലമാണ്. നേരവും കാലവും നോക്കതെയാണ് എല്ലാവരും ഇത് ശീലമാക്കിയിരിക്കുന്നത്.

ധാരളം വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ടെങ്കിലും പഴവര്‍ഗങ്ങള്‍ കഴിക്കുന്നതില്‍ ആരോഗ്യകരമായ സമയമുണ്ടെന്നതാണ് വാസ്തവം. അത്താഴത്തിനു ശേഷമാണ് പലരും പഴവര്‍ഗങ്ങള്‍ കഴിക്കുന്നത്. ഇത് ആരോഗ്യത്തിനു ദോഷമാണെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.

പ്രാതലിനൊപ്പമോ അത്താഴത്തിനു മുമ്പോ അല്ലെങ്കില്‍ വൈകീട്ടോ ആയിരിക്കണം പഴങ്ങള്‍ കഴിക്കേണ്ടതെന്നാണ് ഗവേഷകര്‍ പറയുന്നത്.

പ്രാതലിന് മുമ്പ് പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിന് ആരോഗ്യവും ഉന്മേഷവും പകരും. കൂടാതെ
ദഹനപ്രക്രീയ വേഗത്തിലാക്കാനും ഭക്ഷണശേഷം വയര്‍ നിറഞ്ഞിരിക്കുന്നതിന്റെ അസ്വസ്‌ഥത ഇല്ലാതാക്കാനും സാധിക്കും.

അത്താഴത്തിനു ശേഷം പഴങ്ങള്‍ കഴിച്ചാല്‍ ദഹനം പതുക്കെയാക്കും. പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന മധുരമാണ് ഇതിന് കാരണം. ഇതുമൂലം ശരീരഭാ‍രം കൂടുകയും ചെയ്യും. അസിഡിറ്റി, ഗ്യാസ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :