വീട്ടില്‍ കാറുണ്ടോ ? എങ്കില്‍ ഗ്യാസ് സബ്‌സീഡി ഇനി ലഭിക്കില്ല !; പുതിയ നിയമവുമായി കേന്ദ്രം

കാറുണ്ടോ? ഗ്യാസ് സബ്‌സീഡിയില്‍ നിന്നും പുറത്താകും

gas cylinder  , gas subsidy  , rto , Car , സബ്‌സീഡി , ഗ്യാസ് സബ്‌സീഡി , കേന്ദ്ര സര്‍ക്കാര്‍ , എല്‍പിജി സിലിണ്ടര്‍
ന്യൂഡല്‍ഹി| സജിത്ത്| Last Updated: ബുധന്‍, 6 ഡിസം‌ബര്‍ 2017 (12:55 IST)
പാചകവാതക സിലിണ്ടറിന് ലഭിച്ചുകൊണ്ടിരിക്കുന്ന സബ്‌സീഡി നിര്‍ത്തലാക്കുന്നതിനായുള്ള പുതിയ പണിയുമായി കേന്ദ്ര സര്‍ക്കാര്‍. വീട്ടില്‍ സ്വന്തമായി കാറുണ്ടെങ്കില്‍ ഗ്യാസിന് ലഭിച്ചുകൊണ്ടിരുന്ന സബ്‌സീഡി റദ്ദാക്കാനുള്ള തീരുമാനവുമായാണ് സര്‍ക്കാര്‍ എത്തുന്നത്. ഇതു നടപ്പാക്കുന്നതിനായി കാറുള്ളവരുടെ വിവരം വിവര ശേഖരണം ആര്‍ടിഒ ഓഫീസുകളില്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.


വ്യാജ കണക്ഷന്‍ റദ്ദാക്കിയതിലൂടെ 30,000 കോടിയിലേറെ രൂപ ലാഭമുണ്ടാക്കിയ സര്‍ക്കാര്‍ ഈ രീതിയില്‍ കൂടുതല്‍ തുക കണ്ടെത്തുന്നതിനുള്ള പുതിയ വിദ്യയുമായാണ് ഇപ്പോള്‍ എത്തുന്നത്. നിലവില്‍ രണ്ടും മൂന്നും കാറുള്ളവര്‍ക്ക് പോലും ഗ്യാസ് സബ്‌സീഡിയുടെ ആനുകൂല്യം ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് കാറുണ്ടെങ്കില്‍ സബ്‌സിഡി ഇല്ലാതാക്കുക എന്ന ഉദ്ദേശം സര്‍ക്കാര്‍ കൊണ്ടുവരുന്നത്.

കാറുള്ളവര്‍ക്ക് സബ്‌സീഡി ഒഴിവാക്കുന്ന പുതിയ രീതി പ്രാബല്യത്തില്‍ വന്നാല്‍ ഈ ഇനത്തിലും സമാനരീതിയില്‍ മറ്റൊരു ലാഭം കൂടി വരുമെന്നും കേന്ദ്രം കണക്കുകൂട്ടുന്നു. അതേസമയം എല്‍പിജി സിലിണ്ടര്‍ ഉടമകളുടെ കാര്‍ റജിസ്ട്രഷന്‍ സംബന്ധിച്ച വിവര ശേഖരണവും വിലാസവുമായുള്ള ഒത്തുനോക്കലും സര്‍ക്കാരിന് ഏറെ ദുഷ്‌ക്കരമായ ജോലിയായിരിക്കുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :