കുട്ടികൾക്ക് പനിവന്നാൽ ശ്രദ്ധിക്കേണ്ടത് ഈ 5 കാര്യങ്ങൾ

Sumeesh| Last Modified ശനി, 26 മെയ് 2018 (14:23 IST)
ഇനി വാരാൻ പോകുന്നത് മഴക്കാലമാണ്. മഴക്കാലം പനിയുടേയും രോഗങ്ങളുടേയും കാലംകൂടിയാണ്. അതിനാൽ രോഗങ്ങളിൽ നിന്നും സ്വയവും നമ്മുടെ കുട്ടികളേയും അകറ്റി നിർത്തുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പനിയാണ് മഴക്കാലത്ത് കൂടുതലായും കണ്ടു വരാറുള്ള അസുഖം. പനി രോഗമോ രോഗലക്ഷണമോ ആകാം എന്നതിനാൽ വളരെയധികം ശ്രദ്ധ വേണം.

കുട്ടികൾക്ക് പനി വന്നാൽ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.

1. പനി രോഗമോ രോഗ ലക്ഷണമോ ആവാം. അതിനാൽ സ്വയം ചികിത്സ അരുത്. പനിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക. കുട്ടികളുടെ സ്പെശ്യലിസ്റ്റ് ഡോക്ടർമാരെ കാണിക്കുന്നതാണ് ഉത്തമം.

2. പനിയുള്ള സാഹചര്യങ്ങളിൽ കുട്ടികൾക്ക് വേണ്ടത്ര വിശ്രമം നൽകേണ്ടത് അത്യാവശ്യമായ കാര്യമാണ്. പനിയുള്ളപ്പോൾ പുറത്തുനിന്നുമുള്ള ഇൻഫെക്ഷൻസ് വരാതെ പ്രത്യേഗം ശ്രദ്ധിക്കണം. പനിയുള്ള സമയങ്ങളിൽ കുട്ടികളെ സ്കൂളുകളിൽ വിടാതിരിക്കുകയാണ് ഉത്തമം.

3. പനിക്കായി നൽകുന്ന മരുന്നുകളുടെ കാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം. ചില മരുന്നുകൾ കുട്ടികളിൽ അലർജ്ജി ഉണ്ടാക്കാറുണ്ട്. ഗുളികകൾ ചൂടുവെള്ളം, ചായ, പാൽ എന്നിവ ഉപയോഗിച്ച് നൽകരുത്. തിളപ്പിച്ചാറ്റിയ വെള്ളമാണ് കുടിക്കാനും മരുന്ന് നൽകാനും ഉത്തമം.

4. പനിയുള്ളപ്പോൾ തണുത്തവെള്ളത്തിലോ അധികം ചൂടൂള്ള വെള്ളത്തിലോ കുട്ടികളെ കുളിപ്പിക്കരുത്. ചെറു ചൂടുവെള്ളത്തിൽകുളിപ്പിക്കുന്നതാണ് നല്ലത്. കുളിച്ചതിന് ശേഷം ഉടൻ തന്നെ ശരീരം നന്നായി തുടച്ച ഉണക്കുക.

5. ഭക്ഷണ അല്പാല്പമായി ഇടവിട്ട നേരങ്ങളിൽ നൽകുക. എളുപ്പത്തിൽ ദഹിക്കുന്ന തരത്തിലുള്ള
ആഹാരം വേണം പനിയുള്ളപ്പോൾ കുട്ടികൾക്ക് നൽകാൻ. മാംസാഹാരം ഇത്തരം സമയങ്ങളിൽ കുട്ടികൾക്ക് നൽകാതിരിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :