എന്താണ് കരിമ്പനി? ഇത് പകരുന്നതെങ്ങനെ?

വ്യാഴം, 7 ജൂണ്‍ 2018 (11:51 IST)

കൊല്ലത്ത് യുവാവിന് കരിമ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു. കൊല്ലം കുളത്തൂപുഴയിലാണ് മണലീച്ചയിൽ നിന്നും പകരുന്ന പനി കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗി അപകട നില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. 
 
മരുന്നുകൾ ലഭ്യമാണെന്നും മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന അസുഖമല്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. അതേസമയം രോഗം വരാതിരിക്കാൻ മുൻ‌കരുതലുകൾ വേണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷവും കൊല്ലത്ത് രണ്ട് പേർക്ക് കരിമ്പനി ബാധിച്ചിരുന്നു. 
 
ലിഷ്മീനിയ എന്ന പരാദം ഉണ്ടാക്കുന്ന രോഗമാണ് കരിമ്പനി അഥവാ കാലാ അസർ. ഒരു പ്രത്യേകതരം ചെള്ള് കടിക്കുന്നതിലൂടെയാണ് രോഗം പരക്കുന്നത്. കൈ- കാലുകൾ, കാൽപ്പാദം, മുഖം, വയർ എന്നിവിടങ്ങളിലെല്ലാം രോഗബാധയെത്തുടർന്ന് കറുത്ത നിറം പരക്കാറുണ്ട്. അതുകൊണ്ടാണ് ഇതിനെ കരിമ്പനി എന്ന് പറയുന്നത്.
 
ചേരിപ്രദേശങ്ങളിലും മറ്റും വൃത്തിഹീനമായ ചുറ്റുപാടുകളിൽ താമസിക്കുന്നവരിലുമാണ് ഈ രോഗം കൂടുതലായും കാണുന്നത്. മാലിന്യങ്ങൾ കാരണം, ഉണ്ടാകുന്ന ഒരു തരം ചെള്ളിൽ നിന്നുമാണ് ഈ അസുഖം പകരുന്നത്. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ നാലു മാസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങും.
 
പനി, കരളിനും പ്ലീഹയ്ക്കും വീക്കം, വിളർച്ച, ശരീരഭാരം കുറയുക എന്നിവയാണ് ഇതിന്റെ ലക്ഷണം. 
 
ചെള്ളുകളുടെ നിയന്ത്രണത്തിലൂടെയാണ് രോഗം പ്രതിരോധിക്കേണ്ടത്. ഇതിനായി കീടനാശിനികൾ സ്പ്രേ ചെയ്യാം. ശുചിത്വമാണ് പ്രധാനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

കുഞ്ഞുങ്ങൾക്ക് വെള്ളം കൊടുക്കേണ്ടത് എങ്ങനെ ?

പിഞ്ചു കുഞ്ഞുങ്ങൾക്ക് വെള്ളം കൊടുക്കുന്നതിന് മുൻപ് നമ്മൽ ഒരുപാട് കാര്യങ്ങൾ ...

news

ടെൻഷനകറ്റി യൌവ്വനം നിലനിർത്താൻ പേരക്ക !

ഏറെ ആരോഗ്യ ഗുണങ്ങൾ ഉള്ള ഫലമാണ് പേരക്ക ഈക്കാലത്ത് നമ്മൾ നേരിടുന്ന പല ജീവിത ശൈലി ...

news

ആസിഡ് ഉണ്ടെന്ന് കരുതി നാരങ്ങാ വെള്ളം ഒഴിവാക്കേണ്ട; ഗുണങ്ങൾ ഏറെയാണ്

ചൂടുകാലത്ത് ദാഹം അകറ്റാൻ നമ്മളിൽ ഏറെപ്പേരും ആശ്രയിക്കുന്നത് നാരങ്ങാ വെള്ളത്തെയാണ്. അത് ...

news

ഊര്‍ജത്തിന്റെ കലവറയായ സീതപ്പഴത്തിന്റെ ഗുണങ്ങള്‍ തിരിച്ചറിയാതെ പോകരുത്

പഴവര്‍ഗങ്ങളെക്കുറിച്ച് പറയുമ്പോള്‍ പലരും അവഗണിക്കുന്ന ഒന്നാണ് സീതപ്പഴത്തിന്റെ പേര്. ...

Widgets Magazine