തണുപ്പുകാലത്ത് രക്തസമ്മർദ്ദം ഉയരുന്നത് നിയന്ത്രിക്കാം, വേണം ഇക്കാര്യങ്ങളിൽ ശ്രദ്ധ

blood pressure
അഭിറാം മനോഹർ| Last Modified വെള്ളി, 1 ഡിസം‌ബര്‍ 2023 (20:16 IST)

തണുപ്പുകാലത്ത് രക്തസമ്മര്‍ദ്ദമുണ്ടാകുവാനുള്ള സാധ്യതകള്‍ അധികമാണ്. തണുത്ത കാലാവസ്ഥയില്‍ രക്തക്കുഴലുകള്‍ ഇടുങ്ങിയതാകുന്നത് രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നതാണ് ഇതിന് കാരണം. രക്തസമ്മര്‍ദ്ദം ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കും എന്നതിനാല്‍ തന്നെ തണുപ്പ് കാലത്ത് രക്തസമ്മര്‍ദ്ദം ഉണ്ടാകാനിടയുള്ള സാഹചര്യത്തെ ഇല്ലാതെയാക്കേണ്ടതുണ്ട്.

തണുപ്പ് കാലത്ത് ഉയര്‍ന്ന ബിപി ഉണ്ടാകുന്നത് നിയന്ത്രിക്കാനായി കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിയന്ത്രിക്കേണ്ടതാണ്. ഭക്ഷണക്രമം നിലനിര്‍ത്തുക എന്നതാണ് ഹൃദയത്തിന്റെ ആരോഗ്യത്തിനായി നമ്മള്‍ ആദ്യം തന്നെ ചെയ്യേണ്ട കാര്യം. ടെന്‍ഷന്‍ ഒഴിവാക്കാന്‍ മെഡിറ്ററേനിയന്‍ ഡയറ്റ് ഏറെ ഉപകാരപ്രദമാണ്.

പഴങ്ങള്‍, പച്ചക്കറികള്‍,ധാന്യങ്ങള്‍,കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ എന്നിവ ഡയറ്റിന്റെ ഭാഗമാക്കാം. ഒപ്പം ചിട്ടയായ വ്യായാമവും ആവശ്യമാണ്. ആഴ്ചയില്‍ 150 മിനിറ്റ് മിതമായ തീവ്രതയില്‍ എയറോബിക് വ്യായാമം ചെയ്യാം. ഹൈപ്പര്‍ ടെന്‍ഷന്‍ ഉള്ളവരാണെങ്കില്‍ ഭക്ഷണത്തില്‍ ഉപ്പ് കുറയ്ക്കാന്‍ ശ്രദ്ധിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :