ഡിസംബർ ആയാൽ ഡിപ്രഷൻ, തമാശയല്ല, സീസണൽ അഫെക്ടീവ് ഡിസോഡർ

അഭിറാം മനോഹർ| Last Modified ബുധന്‍, 29 നവം‌ബര്‍ 2023 (19:46 IST)
ഡിസംബര്‍ മാസമായാല്‍ മഞ്ഞുള്ള കാലാവസ്ഥയും ക്രിസ്മസും ആഘോഷങ്ങളും പിന്നാലെയെത്തുന്ന പുതുവത്സരവും നമ്മളില്‍ പലര്‍ക്കും തന്നെ ഇഷ്ടമുള്ള കാലമാണ്. എന്നാല്‍ ഡിസംബര്‍ അല്ലെങ്കില്‍ മഞ്ഞുകാലത്തില്‍ വിഷാദത്തിലേക്ക് മാറുന്നവരുമുണ്ട്. മഞ്ഞുകാലമായാല്‍ ഇത്തരക്കാരുടെ മുഴുവന്‍ ഊര്‍ജവും ചോര്‍ന്ന് പോകും. അലസരായി ഒരു മൂലയില്‍ ഇത്തരക്കാര്‍ ചുരുണ്ടുകൂടുകയും ചെയ്യും. സീസണല്‍ അഫക്ടീവ് ഡിസോഡര്‍ അഥവ എസ്എഡി(സാഡ്) എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.

പ്രത്യേക കാലാവസ്ഥകളില്‍ അനുഭവപ്പെടുന്ന വിഷാദാവസ്ഥയാണിത്. ചിലരില്‍ വേനല്‍ക്കാലങ്ങളിലാകും സാഡ് സംഭവിക്കുക. മുന്‍പ് താത്പര്യത്തോടെ ചെതിരുന്ന കാര്യങ്ങളില്‍ താത്പര്യം നഷ്ടമാവുക,മന്ദത,നിരാശ, ഉറക്കമില്ലായ്മ,വിശപ്പില്ലായ്മ എന്നിവയാണ് എസ്എഡിയുടെ ലക്ഷണങ്ങള്‍. മഞ്ഞുകാലങ്ങളിലെ വിഷാദമാണ് പ്രശ്‌നമെങ്കില്‍ ഈ കാലയളവില്‍ മുറിയില്‍ കൂടുതല്‍ വെയില്‍ വരാന്‍ അവസരം നല്‍കുകയാണ് ആദ്യം ചെയ്യേണ്ടത്. വിറ്റാമിന്‍ ഡി മാനസികാവസ്ഥയെ മെച്ചപ്പെടുത്തുന്ന സെറാടോണിന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്നു.

മടുപ്പ് തോന്നുന്ന സമയങ്ങളില്‍ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും കൂടുതല്‍ സമയം ചിലവഴിക്കാന്‍ ശ്രമിക്കാം. വായന പോലെ ആക്ടിവിറ്റികള്ളേക്ക് മാറുന്നതും വ്യായാമത്തിലേക്ക് ശ്രദ്ധ തിരിക്കുന്നതും ഗുണം ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :