ഇരുചക്ര വാഹനം ഓടിക്കുമ്പോള്‍ കൂളിങ് ഗ്ലാസ് വയ്ക്കാന്‍ മറക്കരുത് !

വൃശ്ചിക കാറ്റിനെ തുടര്‍ന്ന് അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ സജീവമായിരിക്കും

രേണുക വേണു| Last Modified വെള്ളി, 1 ഡിസം‌ബര്‍ 2023 (10:19 IST)

നവംബര്‍-ജനുവരി മാസങ്ങളില്‍ ഇരുചക്ര വാഹനം ഓടിക്കുമ്പോള്‍ ഉറപ്പായും കൂളിങ് ഗ്ലാസ് ധരിച്ചിരിക്കണം. പ്രത്യേകിച്ച് ഡിസംബര്‍ മാസത്തില്‍ ! ഈ മാസങ്ങളില്‍ മഞ്ഞും കാറ്റും ശക്തമായിരിക്കും. വൃശ്ചിക കാറ്റിനെ തുടര്‍ന്ന് അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ സജീവമായിരിക്കും. ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നതിനിടെ കാറ്റ് വീശുമ്പോള്‍ കണ്ണിലേക്ക് പൊടിയടിക്കാനുള്ള സാധ്യത കൂടുതലാണ്. കൂളിങ് ഗ്ലാസ് ധരിക്കാതെ വാഹനം ഓടിക്കുമ്പോള്‍ ഈ പൊടിപടലങ്ങള്‍ കാരണം കാഴ്ചയ്ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും. ഇത് അപകടങ്ങളിലേക്ക് വരെ നയിക്കും. പൊടിക്കാറ്റിനെ പ്രതിരോധിക്കാന്‍ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ നിര്‍ബന്ധമായും കൂളിങ് ഗ്ലാസ് ധരിക്കുക. കാറ്റ് വീശുന്ന സമയത്ത് വാഹനത്തിന്റെ വേഗത കുറയ്ക്കുകയും ചെയ്യണം. മാത്രമല്ല വിന്റര്‍ സീസണില്‍ കണ്ണുകള്‍ പെട്ടന്ന് വരളാനുള്ള സാധ്യത കൂടുതലാണ്. കൂളിങ് ഗ്ലാസ് ധരിക്കുമ്പോള്‍ ഈ പ്രതിസന്ധിയും മറികടക്കാം. ദൂരയാത്രയ്ക്കിടയില്‍ ഇടയ്ക്കിടെ കണ്ണുകള്‍ വെള്ളം ഉപയോഗിച്ച് കഴുകുന്നത് നല്ലതാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :