സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 27 മാര്‍ച്ച് 2023 (14:13 IST)
കുട്ടികള്‍ക്ക് പോഷകങ്ങള്‍ നല്കുന്ന പ്രധാന ഭക്ഷണമാണ് പാല്. കാല്‍സ്യം, പ്രോട്ടീന്‍, വിറ്റാമിന്‍ഡി, എന്നിവ പാലില്‍ നിന്ന് കുട്ടികള്‍ക്ക് ലഭിക്കുന്നു. എന്നാല്‍ പാലിനൊപ്പം ചില ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് നല്കാന് പാടില്ല. ഇതില്‍ പ്രധാനപ്പെട്ടതാണ് പാലും സിട്രസ് പഴങ്ങളും. ഇവ ഒരുമിച്ച് കുട്ടികള്‍ക്ക് നല്‍കരുത്. സിട്രസ് പഴങ്ങള്‍ എന്നുപറയുന്നത് പുളിപ്പുള്ള പഴങ്ങളെയാണ്. ഓറഞ്ച്, നാരങ്ങ, എന്നിവയിലൊക്കെ ഉയര്‍ന്ന അളവില്‍ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പാലുമായി ചേരുമ്പോള്‍ ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കും. കുട്ടികളില്‍ വയറുവേദനയും ഗ്യാസും ബ്ലോട്ടിങും ഉണ്ടാകും.
കൂടാതെ പാലിനൊപ്പം ഉപ്പുകൂടിയ പലഹാരങ്ങളും കുട്ടികള്‍ക്ക് നല്‍കരുത്. ഇതും കുട്ടികളില്‍ ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കും. അതുപോലെ മുന്തിരിയും പാലും ഒരു മണിക്കൂറിനുള്ളില്‍ ഒരുമിച്ചു നല്‍കരുത്.