ശ്വാസകോശരോഗങ്ങള്‍ക്ക് വീട്ടില്‍ തന്നെ മരുന്നുണ്ട്!

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 27 മാര്‍ച്ച് 2023 (10:02 IST)
ശ്വാസകോശരോഗങ്ങള്‍ മാറ്റാന്‍ ഒരു ഔഷധമുണ്ട്. നമുക്ക് അത് വീട്ടില്‍ നിന്നുതന്നെ തയ്യാറാക്കുകയും ചെയ്യാം. തേനും ഇഞ്ചിയും മഞ്ഞള്‍പ്പൊടിയും വെള്ളവും ചേരുന്ന ഈ ഔഷധം ശ്വാസകോശത്തില്‍ അടിഞ്ഞുകൂടിയ കറ ഏറെക്കുറെ പുറംതള്ളാന്‍ സഹായിക്കുന്നതാണ്. ഈ ഔഷധം എല്ലാ ദിവസവും രാവിലെ വെറുംവയറ്റില്‍ രണ്ട് ടേബിള്‍സ്പൂണും, വൈകിട്ട് അത്താഴത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് രണ്ട് ടേബിള്‍ സ്പൂണും വീതം കഴിക്കണം. ഇത് തണുപ്പിച്ച് സൂക്ഷിക്കുകയാണ് വേണ്ടത്.

ഒരു ലിറ്റര്‍ വെള്ളം, 400 ഗ്രാം തേന്‍, ഒരു കിലോഗ്രം ഉള്ളി, ഒരു ചെറിയ ഇഞ്ചി അര ടീസ്പൂണ്‍ മഞ്ഞള്‍ എന്നിവയാണ് ഈ ഔഷധം തയ്യാറക്കാന്‍ വേണ്ടത്. ഒരു ലിറ്റര്‍ വെള്ളത്തില്‍ തേന്‍ യോജിപ്പിച്ചെടുക്കുക. ശേഷം ചൂടാക്കുക. ചൂടായിരിക്കുന്ന മിശ്രിതത്തിലേയ്ക്ക് ചതച്ച ഉള്ളിയും ഇഞ്ചിയും ചേര്‍ക്കുക. ഇഞ്ചിയും ഉള്ളിയും ചേര്‍ത്ത ശേഷം അര സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. ശേഷം ഇത് ചെറുതീയില്‍ മിശ്രിതം ചൂടാക്കുക. മിശ്രിതം തിളപ്പിച്ച് പകുതിവരെ വറ്റിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :