ഇനി കീ ബോർഡിൽ തൊടുമ്പോൾ സൂക്ഷിച്ചോളു, നമ്മൾപോലുമറിയാതെ രോഗങ്ങൽ നമ്മെ ബാധിച്ചേക്കാം

കീ ബോർഡുകളിൽ ടോയ്‌ലറ്റ് സീറ്റുകളിലേതിനെക്കാൾ കീടാണുക്കൾ എന്ന് കണ്ടെത്തൽ

Sumeesh| Last Modified വെള്ളി, 27 ഏപ്രില്‍ 2018 (12:21 IST)
വൃത്തിയുള്ളതും സുരക്ഷിതവുമാണെന്ന് നാം കരുതുന്ന പലതും അത്യന്തം മലിനമാണ് എന്നാണ് പുതിയ കണ്ടെത്തലുകൾ തെളിയിക്കുന്നത്.
നമ്മുടെ കീ ബോർഡുകളിൽ ടോയ്‌ലറ്റ് സീറ്റുകളിലേതിനെക്കാൾ കീടാണുക്കൾ ഉണ്ടെന്ന്‌ പുതിയ കണ്ടെത്തൽ. സിബിറ്റി നഗ്ഗെറ്റ്സ് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഉള്ളത്.

ഓഫീസുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന വസ്തുക്കളിലായിരുന്നു പഠനം നടത്തിയത്. നിരവധി വസ്തുക്കൾ പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നു ഇവയിൽ ഏറ്റവും മലിനമായത് കമ്പുട്ടറുകളുടെ കീ ബോർഡുകളാണെന്ന് കണ്ടെത്തുകയായിരുന്നു.

പഞ്ച് ചെയ്യാനുപയോഗിക്കുന്ന ഐ ഡി കാർഡുകളാണ് അണുക്കളുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് എന്നും പഠനം പറയുന്നു. ഇത്തരം കാർഡുകളിൽ വളർത്തുമൃഗങ്ങളുടെ കളിപ്പാട്ടങ്ങളേക്കാൾ മലിനമാണ് എന്നാണ് പഠനം പറയുന്നത്. നമ്മൾ നിത്യവും ഉപയോഗിക്കുന്ന സ്മാർട്ട് ഫോണുകൾ അത്യന്തം മലിനമണെന്ന്` നേരത്തെ പഠനങ്ങൾ കണ്ടെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :