ഇവ ആഹാരത്തിന്റെ ഭാഗമാക്കൂ; അമിതഭാരം നിങ്ങളെ അലട്ടില്ല

Sumeesh| Last Modified ബുധന്‍, 25 ഏപ്രില്‍ 2018 (12:30 IST)
എങ്ങനെ അമിത ഭാരവും കുടവയറും കുറക്കാം എന്നതിനെ കുറിച്ച് വലിയ ചിന്തയിലാണ് പലരും. ഇതിനായി
കഴിക്കുന്ന ആഹാര സാദനങ്ങൾ ഒഴിവാക്കിയും പട്ടിണികിടന്നുമെല്ലാം പരീക്ഷണങ്ങൾ. എന്നാൽ ചില ഭക്ഷണ സാദനങ്ങൾ നിത്യവും അഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെയും അമിത ഭാരത്തെ ഇല്ലാതാക്കാനാകും എന്നത് എത്രപേർക്ക് അറിയാം? അവയെക്കുറിച്ചാണ് ഇനി പറയുന്നത്.

ചെറു ചൂടുള്ള നാരങ്ങവെള്ളം അമിത ഭാരവും കുടവയറും കുറക്കുന്നതിന് ഉത്തമമാണ്. ഇതിന് ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ എരിച്ച് ഇല്ലാതാക്കാനുള്ള കഴിവുങ്ങ്. ഗ്രീൻ ടീയിൽ ഇഞ്ച്ചി ചേർത്ത് കുടിക്കുകയാണ് മറ്റൊരു മാർഗ്ഗം. ഗ്രീൻ ടീ യിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്സ്. ദഹനപ്രക്രിയ വർധിപ്പിക്കും. ഇത് കൂടുതൽ കൊഴുപ്പിനെ നീക്കം ചെയ്യുന്നതിന് സഹായകരമാണ്. ഇഞ്ചിയും തേനും ചേർത്ത ഗ്രീൻ ടീ വെറും വയറ്റിൽ കുടിക്കുന്നത് ഉത്തമമാണ്.

മധുരമായി തടികുറക്കാനുള്ള ഒരു മാർഗ്ഗമാണ് മധുര നാരങ്ങ. ഫോളിക് ആസിഡിന്റെയും, ജീവകങ്ങളുടെയും, പൊട്ടാസ്യത്തിന്റെയും കലവറയാണിത്. ഞരമ്പുകളിലും, ഹൃദയ ഭിത്തികളിലും കോഴുപ്പ് അടിയുന്നതിനെ
തടഞ്ഞ് ഇത് മികച്ച ഹൃദയാരോഗ്യം നൽകുന്നു.

ആപ്പിൾ സിഡെർ വിനിഗർ തടിൽകുറക്കാനുള്ള മറ്റൊരു ഉത്തമ മാർഗ്ഗമാണ്. ഒരു ഗ്ലാസ് വെള്ളത്തിൽ ആപ്പിൾ സിഡെർ വിനിഗർ ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുന്നതിലൂടെ. ശരീരത്തിൽ അടിഞ്ഞിരിക്കുന്ന കൊഴുപ്പിനെ എരിച്ച് ഇല്ലാതാക്കാൻ സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :