കാപ്പികുടിക്കുന്നത് ശരീരത്തിന് നല്ലതാണോ? അറിഞ്ഞിരിക്കേണ്ടതെല്ലാം

കാപ്പി ഇഷ്‌ടപ്പെടുന്നവർക്ക് ഒരു സന്തോഷ വാർത്ത

Rijisha M.| Last Updated: ബുധന്‍, 16 മെയ് 2018 (10:19 IST)
എല്ലാവരും കാപ്പി ഇഷ്‌ടപ്പെടുന്നവരാണ്. എന്നാൽ കാപ്പി അധികം കുടിക്കുന്നത് ശരീരത്തിൽ അത്ര നല്ലതല്ലെന്ന് പഴമക്കാർ പറയാറുണ്ട്. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീന്റെ അളവ് കൂടിയാൻ അത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. എന്നാൽ കാപ്പി പ്രേമികൾക്ക് ഒരു സന്തോഷ വാർത്തയുമായാണ് ഒരു സംഘം ഹൃദ്രോഗവിദഗ്‌ദർ. കൂടുതലായി ശരീരത്തിൽ എത്തുന്നതുകൊണ്ട് ശരീരത്തിന് ദോഷമില്ലെന്നാണ് അമേരിക്കന്‍ കാര്‍ഡിയോളജി സര്‍വകലാശാലയിൽ നടന്ന പഠനം പറയുന്നത്.

ഒരു ദിവസം മൂന്ന് കപ്പ് കാപ്പി വരെ കുടിക്കാം എന്നാണ് വിദഗ്‌ദർ പറയുന്നത്. ഇങ്ങനെ മൂന്ന് കപ്പ് കുടിക്കുന്നത് പാൽപറ്റെഷന്‍ റിസ്‌ക് കുറയ്‌ക്കാൻ സഹായിക്കുമെന്നും ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവ വരുന്നത് തടയുമെന്നും പറയുന്നു. ചായയും കാപ്പിയും സമാനമായി ഹൃദയത്തെ സംരക്ഷിക്കുമെന്നാണ് പറയപ്പെടുന്നത്. 360,000 ആളുകളിൽ നടത്തിയ പഠത്തിലാണ് ഈ കണ്ടെത്തൽ.

കാപ്പി അമിതമായി കുടിക്കുന്നത് നല്ലതാണോ എന്നത് ഡോക്‌ടർമാർക്കിടയിലും സംശയമുണ്ടാക്കിയിരുന്ന ചോദ്യമാണ്. എന്നാൽ ചായയിലും കോഫിയിലും അടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ശരീരത്തിന് നല്ലതാണെന്നാണ് ഈ പഠനത്തിന് നേതൃത്വം നൽകിയ ഡോ.പീറ്റർ ക്രിസ്‌ലർ പറയുന്നത്. ഹൃദ്രോഗത്തിന് കാരണമാകുന്ന AF എന്ന ഘടകത്തെ മുട്ടോട്ട് നയിക്കുന്ന മോളിക്യൂളിനെ കഫീൻ തടയുന്നുവെന്നും ഇദ്ദേഹം പറയുന്നു. ഹൃദയം രക്തം പമ്പു ചെയ്യുന്നത് ക്രമരഹിതമാക്കാന്‍ ഈ
AF-ന് സാധിക്കും. സ്ഥിരമായി ചായ, കാപ്പി എന്നിവ ശീലമാക്കിയവർക്ക് ഹൃദയസംബന്ധമായ രോഗങ്ങൾ കുറവയിരിക്കുമെന്നും പഠനങ്ങൾ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :