‘മാറി നില്‍ക്കാന്‍ ധോണി എന്നോട് ആവശ്യപ്പെട്ടു, ഇതോടെ ഞാന്‍ വികാരഭരിതനായി’: വെളിപ്പെടുത്തലുമായി സച്ചിന്‍

മുംബൈ, ശനി, 12 മെയ് 2018 (17:47 IST)

 dhoni , sachin , team india , cricket , msd , ഐസിസി , മഹേന്ദ്ര സിംഗ് ധോണി , സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍ , ഇന്ത്യന്‍ ക്രിക്കറ്റ്

ഇന്ത്യന്‍ ക്രിക്കറ്റിന് നേട്ടങ്ങളുടെ കൂമ്പാരം സമ്മാനിച്ച ക്യാപ്‌റ്റനായിരുന്നു മഹേന്ദ്ര സിംഗ് ധോണി. രണ്ട് ലോകകപ്പുകളും ഒരു ഐസിസി ചാമ്പ്യന്‍സ് ട്രീഫിയും ഇന്ത്യന്‍ ജനതയ്‌ക്ക് നേടിക്കൊടുത്ത ധോണിയുടെ നായകസ്ഥാനത്തിന് പിന്നില്‍ സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍ എന്ന ഇതിഹാസമാണെന്നത് പരസ്യമായ രഹ്യസ്യമാണ്.

ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് എന്ന ചാറ്റ് ഷോയ്‌ക്ക് ഇടയില്‍ ധോണിയുമായുള്ള ബന്ധം ഓര്‍ത്തെടുത്തു സച്ചിന്‍.
അവസാന ടെസ്‌റ്റ് മത്സരം വെസ്‌റ്റ് ഇന്‍ഡീസിനെതിരെ കളിച്ച സമയത്തെ അനുഭവമാണ് അദ്ദേഹം വിവരിച്ചത്.

“മത്സരത്തിനിടെ ഞങ്ങള്‍ എല്ലാം ഗ്രൌണ്ടില്‍ ഒത്തുകൂടി. ഈ സമയം ധോണി എന്റെ അടുത്തേക്ക് വന്നു ചോദിച്ചു. കുറച്ചു മാറി നില്‍ക്കാമോ എന്ന്. എനിക്ക് ആദ്യം കാര്യം മനസിലായില്ല. എന്നാല്‍, അവര്‍ എന്തോ പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് മഹിയടക്കമുള്ളവരുടെ പെരുമാറ്റത്തില്‍ നിന്നും മനസിലായി. അപ്പോഴാണ് ഞാന്‍ അവസാന മത്സരമാണ് കളിക്കുന്നതെന്ന് ഓര്‍മിച്ചത്” - എന്നും സച്ചിന്‍ പറഞ്ഞു.
 
മാറി നില്‍ക്കാമോ എന്ന ധോണിയുടെ അപേക്ഷ എന്നെ വികാരഭരിതനാക്കി. തനിക്ക് മികച്ച വിടവാങ്ങല്‍ നല്‍കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും ക്രിക്കറ്റ് ഇതിഹാസം വ്യക്തമാക്കി.

“മഹിയില്‍ മികച്ച ഒരു ക്യാപ്‌റ്റന്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞത് ഗ്രൌണ്ടില്‍ വെച്ചു ഞങ്ങള്‍ നടത്തിയിരുന്ന സംഭാഷണങ്ങളില്‍ നിന്നാണ്. ഞാന്‍ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ ഫീല്‍ഡിംഗ് പൊസിഷനുകളെക്കുറിച്ച് അവനോട് ചോദിക്കും. എന്നെ അതിശയിപ്പിക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങളാണ് അപ്പോള്‍ ലഭിച്ചിരുന്നത്. ധോണിയില്‍ നല്ല ഒരു ക്യാപ്‌റ്റന്‍ ഉണ്ടെന്ന് അതോടെ എനിക്ക് മനസിലായി“ - എന്നും സച്ചിന്‍ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

പിങ്കണിഞ്ഞ് രാജസ്ഥാൻ റോയൽസ്, കൈയ്യടിച്ച് സോഷ്യൽ മീഡിയ

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ നടന്ന മത്സരത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയത് ...

news

സെവാഗിനോട് കയർത്ത് പ്രീതി സിന്റ? വീരുവിന്റെ മറുപടിയിൽ അന്തം‌വിട്ട് ആരാധകർ

ഐ പി എൽ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്ന ആരാധകർക്കിടയിലേക്ക് കഴിഞ്ഞ ദിവസം നടി പ്രീതി ...

news

'പന്ത'ടിച്ചു വീഴ്ത്തിയത് ഒന്നല്ല ഒരുപാട് റെക്കോർഡുകൾ

സൺറൈസസ് ഹൈദരാബാദ് ഡൽഹി മത്സരത്തിൽ റെക്കോർഡുകൾ അടിച്ചു വീഴ്ത്തുകയായിരുന്നു ഡൽഹി താരം ഋഷഭ് ...

news

അടിച്ചു പറത്തി പന്ത്; തിരിച്ചടിച്ച ഹൈദരാബാദിന് മുന്നിൽ പതറി ഡൽഹി

ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ നടന്ന കളിയിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കൂറ്റന്‍ ജയം‍. ഋഷഭ് ...

Widgets Magazine