എന്തു പറഞ്ഞു തുടങ്ങിയാലും അവസാനം ധോണിയിലെത്തും; കോഹ്‌ലിയുടെ പ്രശംസ ഏറ്റുവാങ്ങിയത് ഇവര്‍ മാത്രം

ഹൈദരാബാദ്, ബുധന്‍, 9 മെയ് 2018 (14:49 IST)

 virat kohli , team india , ms dhoni , cricket , IPL , chennai , വിരാട് കോഹ്‌ലി , മഹേന്ദ്ര സിംഗ് ധോണി , ഐപിഎല്‍ , ചെന്നൈ

മഹേന്ദ്ര സിംഗ് ധോണിയും വിരാട് കോഹ്‌ലിയും തമ്മിലുള്ള സ്‌നേഹബന്ധം ആരാധകര്‍ക്ക് വ്യക്തമാണ്. ഒരു കാലത്ത് കൈപിടിച്ച് നടത്തിയ ധോണിയോടുള്ള ബഹുമാനവും ആരാധനയും ഇന്ത്യന്‍ ക്യാപ്‌റ്റന്റെ വാക്കുകളില്‍ എപ്പോഴും മറഞ്ഞിരിപ്പുണ്ട്.

ഇത്തവണത്തെ ഐപിഎല്‍ മത്സരങ്ങളില്‍ യുവതാരങ്ങള്‍ അടക്കമുള്ളവര്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോഴും നല്ല വാക്കുകള്‍ പറയാന്‍ കോഹ്‌ലി ശ്രമിച്ചില്ല. എന്നാല്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ധോണി പുറത്തെടുക്കുന്ന മിന്നും ബാറ്റിംഗിനെ പുകഴ്‌ത്താന്‍ വിരാട് മടി കാണിച്ചതുമില്ല.

ധോണിക്ക് മികച്ച രീതിയില്‍ കളിക്കാനും ഷോട്ടുകള്‍ തെരഞ്ഞെടുക്കാനും കഴിയുന്നുണ്ടെന്നും ഇത് തനിക്ക് സന്തോഷം പകരുന്നുണ്ടെന്നുമാണ് കോഹ്‌ലി ദിവസങ്ങള്‍ക്ക് മുമ്പ് വ്യക്തമാക്കിയിരുന്നത്. ഇതിനു പിന്നാലെയാണ് മഹിയുടെ ടീമിനെ പുകഴ്‌ത്തി ക്യാപ്‌റ്റന്‍ രംഗത്തുവന്നത്.

ഈ സീസണിലെ ഏറ്റവും മികച്ച ടീം ചെന്നൈയും കിംഗ്‌സ് ഇലവന്‍ പഞ്ചാബുമാണെന്നാണ് കോഹ്‌ലി വ്യക്തമാക്കിയത്. ബോളിംഗ് പരിഗണിച്ചാല്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് കേമന്മാരുടെ കൂട്ടമാണ്. എന്നാല്‍
ഓവര്‍ ഓള്‍ പ്രകടനം ധോണിയുടെയും അശ്വിന്റെയും ടീമിനാണെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

വന്നത് ഹീറോ ആയി, പക്ഷേ ഇപ്പോൾ വില്ലൻ! - ആ 5 താരങ്ങളിവരാണ്

കോടികൾ മുടക്കി ലേലത്തിലെടുത്ത താരങ്ങൾ ഇപ്പോൾ ടീമിനു തന്നെ ബാധ്യതയായി മാറിയിരിക്കുകയാണ്. ...

news

‘വിളിച്ചതു വിളിച്ചു.. ഇനി ആവര്‍ത്തിക്കരുത്’; ആരാധകര്‍ക്കെതിരെ രോഹിത് രംഗത്ത്

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള ടീം ചെന്നൈ സൂപ്പര്‍ കിംഗ്‌സാണോ മുംബൈ ...

news

ഇന്ത്യൻ ടീമിലെ ചാരൻ ധോണി? - ക്രിക്കറ്റ് താരത്തിന്റെ വാക്കുകൾ വൈറലാകുന്നു

ഇന്ത്യൻ ക്രിക്കറ്റിന്റെ എക്കാലത്തേയും മികച്ച നായകൻ ആരെന്ന ചോദ്യത്തിന് ഭൂരിഭാഗം ആളുകളും ...

Widgets Magazine