അത്താഴം കഴിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങള്‍ രോഗികളാകും

  life style , health , food , dinner food , ആരോഗ്യം , ഹെല്‍‌ത്ത് , അത്താഴം , രോഗങ്ങള്‍
Last Modified വ്യാഴം, 17 ജനുവരി 2019 (20:05 IST)
അത്താഴത്തിന്റെ കാര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ രോഗങ്ങള്‍ കൂടെ വരുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കഴിക്കുന്ന സമയം എങ്ങനെയുള്ള ഭക്ഷണമാണ് ഉപയോഗിക്കുന്നത് എന്നതിനേയും ആശ്രയിച്ചാകും രോഗങ്ങള്‍ക്ക് സാധ്യത.

ഹൃദ്രോഗവും പ്രമേഹവുമാണ് അത്താഴത്തിന്റെ കാര്യത്തില്‍ വീഴ്‌ച വരുത്തുന്നവരെ കാത്തിരിക്കുന്നത്. പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, അമിതമായ ക്ഷീണം എന്നിവയും വൈകി അത്താഴം കഴിക്കുന്നവരെ പിടികൂടും.

കാലറി കൂടിയ വിഭവങ്ങൾ ഉള്‍പ്പെട്ട അത്താഴമാണ് പലരെയും രോഗികളാക്കുന്നത്. അത്താഴത്തിലെ അമിതകാലറിയാണ് ഫാറ്റ് അടിയാനും അമിത വണ്ണത്തിനും കാരണമാകും.

ഫാറ്റ് കൂടുതലുള്ള ഭക്ഷണങ്ങള്‍ അമിതമാകുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് ഭീഷണിയാണ്. വൈകിട്ട് ആറുമണിക്കു ശേഷം കഴിക്കുന്ന ആഹാരത്തിലെ ഓരോ കാലറിയും ആരോഗ്യത്തെ ബാധിക്കുന്നതാണ്.

ആറുമണിക്കു ശേഷമുള്ള ആഹാരമെങ്കില്‍ മേല്‍പ്പറഞ്ഞ ഹൃദ്രോഗം വരാനുള്ള സാധ്യത 23 ശതമാനമാണ്. പ്രമേഹ സാധ്യത 19 ശതമാനവുമാണ്. ഈ സാഹചര്യത്തില്‍ വൈകിയുള്ള അത്താഴം കഴിപ്പില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :