പൈൽ‌സ് ഉള്ളവർ ആഹാരത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ !

Last Updated: വ്യാഴം, 17 ജനുവരി 2019 (17:52 IST)
പുതിയ കാലത്തെ ആഹാര രീതികളും ജോലി സാഹചര്യങ്ങളുമെല്ലാമാണ് പൈൽ‌സ് എന്ന രോഗാവസ്ഥയെ സർവ സാധാരണമാക്കി മാറ്റിയത്. കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നവരിൽ ഇന്ന് ഏറ്റവുമധികം കാണപ്പെടുന്ന ഒരു അസുഖമാണ് പൈൽ‌സ്.

പൈൽ‌സ് വന്നുകഴിഞ്ഞാൽ ജീവിത രീതിയിൽ നമ്മൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാനമായും ആഹാര കാര്യത്തിലാണ് ശ്രദ്ധ നൽകേണ്ടത്. ചില ഭക്ഷണങ്ങൾ പൈൽ‌സ് ഉള്ളവർ പൂർണമായും ഒഴിവാക്കണം. മൈദ മാത്രം ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള ഭക്ഷണങ്ങളും പലഹാരങ്ങളും പൈൽ‌സ് ഉള്ളവ് കഴിച്ചുകൂടാ.

ജങ്ക് ഫുഡും, പാക്കറ്റിൽ ലഭിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളും ഒഴിവാക്കുക.
നാരുകൾ അടിങ്ങിയ ഭക്ഷണം മത്രമേ ഇത്തരക്കാർ കഴിക്കാവൂ. നാരുകൾ കുറവായ ഭക്ഷണം കഴിക്കുകയാണെകിൽ അതിനോടൊപ്പം തന്നെ ഫൈബർ അടങ്ങയിട്ടുള്ള ഭക്ഷണവും കഴിക്കുക. പഴങ്ങളും പച്ചക്കറികളു ആഹാരത്തിൽ ധാരാളമായി ഉൾപ്പെടുത്തുക.

മാംസാഹാരങ്ങൾ കഴിവതും കുറക്കുന്നതാണ് നല്ലത്. അധികം എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും ഒഴിവാക്കുക. പൈൽ‌സ് ബാധിച്ചിട്ടുള്ളവർ ധാരാളമായി വെള്ളം കുടിക്കേണ്ടതുണ്ട്. നിത്യവും കുറച്ചുനേരം നടക്കുന്നതിനായി മാറ്റി വക്കുന്നതും പൈൽ‌സുകൊണ്ടുൾല പ്രശ്നങ്ങളെ ചെറുക്കാൻ സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :