ആവോലി ആളൊരു പുലിയാണ്; ആരോഗ്യ പ്രശ്‌നങ്ങള്‍ പമ്പകടക്കും

 health , avoli , food , life style , ആവോലി , ആരോഗ്യം , ശരീരം , മത്സ്യം , മീന്‍
Last Modified വ്യാഴം, 17 ജനുവരി 2019 (16:14 IST)
ശരീരത്തിന് ഊര്‍ജവും ഉന്മേഷവും പകരാന്‍ മത്സ്യ വിഭവങ്ങള്‍ക്ക് പ്രത്യേക കഴിവുണ്ട്. മലയാളികളുടെ ഇഷ്‌ട മത്സ്യങ്ങളായ മത്തി, അയല, നത്തോലി എന്നിവ പോഷകങ്ങളാല്‍ സമ്പന്നമാണ്. എന്നാല്‍ ആവോലിയുടെ മേന്മകള്‍ പലര്‍ക്കുമറിയില്ല.

ആവോലിയില്‍ സിങ്ക്, പൊട്ടാസ്യം, അയോഡിൻ, എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ആരോഗ്യം കാത്തുസൂക്ഷിച്ച് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ആവോലിക്ക് പ്രത്യേക കഴിവുണ്ട്.

ആവോലിയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കുകയും രക്തയോട്ടം സുഗമമാക്കാൻ സഹായിക്കുകയും ചെയ്യും.

തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നതിലും തിമിരം ഉൾപ്പടെയുള്ള കാഴ്ചപ്രശ്നങ്ങളെ പ്രതിരോധിക്കാനും ആവോലി ബെസ്‌റ്റാണ്. സന്ധിവാതത്തെ പ്രതിരോധിക്കാനും കുട്ടികളിലെ ആസ്‌തമയെ പ്രതിരോധിച്ച് ആരോഗ്യം കാക്കാനും ഈ മത്സ്യത്തിന് സാധിക്കും.

ആവോലിയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ ചർമ്മത്തിലെ വരള്‍ച്ച ഇല്ലാതാക്കും. ചര്‍മ്മത്തിന് തിളക്കവും മൃദുത്വവും നല്‍കാന്‍ ആവോലിക്കുള്ള കഴിവ് മറ്റ് മത്സ്യങ്ങള്‍ക്ക് കുറവാണെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :