ഇയര്‍ഫോണില്‍ പാട്ട് ആസ്വദിച്ച് വ്യായാമം ചെയ്യുന്നത് ദോഷകരമോ ?

ഇയര്‍ഫോണില്‍ പാട്ട് ആസ്വദിച്ച് വ്യായാമം ചെയ്യുന്നത് ദോഷകരമോ ?

  exercise , health , workout  , ആരോഗ്യം , വ്യായാമം , ശരീരം , കരുത്ത് , മ്യൂസിക്
jibin| Last Modified വ്യാഴം, 11 ഒക്‌ടോബര്‍ 2018 (15:54 IST)
ഇന്നത്തെ യുവത്വം ശരീര സൌന്ദര്യം കാത്തു സൂക്ഷിക്കുന്നതില്‍ താല്‍പ്പര്യം കാണിക്കുന്നവരാണ്. മാറിയ ഭക്ഷണക്രമവും രോഗഭീതിയുമാണ് പലരെയും അലട്ടുന്ന പ്രശ്‌നം. ഇരുന്ന് ജോലി ചെയ്യുന്ന സ്‌ത്രീകളും പുരുഷന്മാരും പലവിധ രോഗങ്ങള്‍ക്ക് അടിമപ്പെടാറുണ്ട്.

ഇതോടെയാണ് ജിമ്മില്‍ പോകണമെന്ന ആശയം പലരിലും തോന്നുന്നത്. എല്ലാവധി സൌകര്യങ്ങളുമുള്ള ജിമ്മില്‍ പോകാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എസിയുടെ (എയര്‍കണ്ടിഷന്‍) സൌകര്യമുള്ളതിനാല്‍ മുന്തിയ ജിമ്മുകള്‍ തിരഞ്ഞെടുക്കുന്നവരും ധാരാളമാണ്.

ജിമ്മില്‍ പോകുന്നവരും വീട്ടില്‍ വ്യായാമം ചെയ്യുന്നവരും ചെയ്യുന്ന ഒരു കാര്യമാണ് ഇയര്‍ഫോണില്‍ പാട്ട് ആസ്വദിച്ച് വ്യായാമം ചെയ്യുന്ന രീതി. ഈ ശീലം ശരീരത്തിന് ദോഷം ചെയ്യുമെന്നാണ് ഒട്ടാവ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരു ഗവേഷകസംഘം കണ്ടെത്തിയത്.

വ്യായാമം ചെയ്യുന്നതിന്റെ ഫലങ്ങള്‍ നഷ്‌ടമാകുന്നതിനൊപ്പം ശ്രദ്ധ ഇല്ലാതാകുകയും ചെയ്യും. അതു പോലെ തന്നെയാണ് എസിയുടെ തണുപ്പില്‍ വ്യായാമം ചെയ്യുമ്പോള്‍ ഉണ്ടാകുക.

എസിയുടെ തണുപ്പില്‍ വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തില്‍ ഡീ ഹൈഡ്രേഷന്‍ സംഭവിക്കുകയും അത് ഗുണത്തേക്കാളോറെ ദോഷമാവുകയും ചെയ്യും. ശരീരം വേണ്ടവിധം ചൂടാകാത്തതിനാല്‍ ഉറക്കവും ക്ഷീണവും പിടികൂടുകയും ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :