പുരുഷന്മാർ ശ്രദ്ധിക്കുക; കരുത്തുണ്ടായിട്ട് കാര്യമില്ല, അവൾ ആഗ്രഹിക്കുന്നത് അതൊന്നുമല്ല!

ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (15:49 IST)

ലൈംഗികത ആസ്വദിക്കലാണെന്ന തിരിച്ചറിവുണ്ടെങ്കിൽ മാത്രമേ ജീവിതം അതിന്റെ പരിപൂർണ്ണമായ സന്തോഷത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുകയുള്ളു. എന്നാൽ, ചിലർക്ക് പോകപ്പോകെ ഈ ആസ്വദിക്കലിൽ കുറവ് വരാണ്ടുണ്ട്. അത് കാരണം താൽപ്പര്യമില്ലായ്മയാണ്.
 
ജീവിതത്തിലേക്ക് കുട്ടികള്‍ എത്തുന്നതോടെ പലരും സെക്‍സിനെ ഭയക്കുകയും വെറുക്കുകയും ചെയ്യും. അമ്മയാകുന്നതോടെ സ്ത്രീകളാണ് ലൈംഗികതയില്‍ നിന്ന് അകന്നു പോകുന്നത്. പുരുഷന്‍‌മാര്‍ക്ക് താല്‍പ്പര്യമുണ്ടെങ്കിലും പങ്കാളി ഒഴിഞ്ഞുമാറുന്നത് കുടുംബ ജീവിതത്തിന്റെ താളം തന്നെ തെറ്റിക്കും. 
 
സ്‌ത്രീകളിലെ ലൈംഗികതയെ ഉണര്‍ത്താനും ആവേശത്തെ തിരികെ പിടിക്കാനും പുരുഷന്മാർ ശ്രമിക്കണം. അതിനു ചില മാർഗങ്ങളുണ്ട്. എന്തെല്ലാമാണെന്ന് നോക്കാം:
 
1. ചുംബനവും തലോടലും
 
ചുംബനത്തിനും തലോടലിനും ബന്ധങ്ങളെ കൂട്ടിയുറപ്പിക്കാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ലൈംഗികത പതിവാക്കുബോള്‍ മടിയും ക്ഷീണവും ഇണകളെ വേട്ടയാടും. ദൃഢമായ ചുംബനവും തലോടലും വികാരങ്ങളെ ഉണര്‍ത്തുകയും 
 
2. പങ്കാളിയുടെ കാര്യം മറക്കാതിരിക്കുക
 
സംതൃപ്തി ലഭിക്കുന്നതോടെ പുരുഷന്‍‌മര്‍ സുഖമായി കിടന്നുറങ്ങുന്നത് പതിവാണ്. ഇണയോടു കാണിക്കാവുന്ന ഏറ്റവും വലിയ അവഗണനയാണിത്. പങ്കാളിക്ക് സംതൃപ്‌തി ലഭിച്ചുവെന്ന് ചോദിച്ച് അറിയേണ്ടതാണ്. രതിമൂർഛ സമീപിക്കുമ്പോൾ അതേക്കുറിച്ചു പങ്കാളിക്ക് മുന്നറിയിപ്പ് നല്‍കുകയും വേണം.
 
3. യാന്ത്രികമായ പ്രവൃത്തിയാകരുത്; ഉള്ളുതുറന്ന് സംസാരിക്കണം
 
കിടപ്പറയിലും പുറത്തും പരസ്പരമുള്ള ആശയവിനിമയം മികച്ച അനുഭവം പകരും. ജീവിതത്തിന്റെ തിരക്കുകയും ടെന്‍‌ഷനുകളുമെല്ലാം ഈ സംസാരത്തിലൂടെ ഒരു പരിധിവരെ ഇല്ലാതാക്കാന്‍ സാധിക്കും. ലൈംഗികബന്ധം ആഹ്ലാദകരമായി നിറവേറ്റണം. കിടപ്പറയില്‍ സ്‌ത്രീയുടെ ഇഷ്‌ടത്തിന് കൂടുതല്‍ പരിഗണന നല്‍കണം.
 
4. പതിവുകള്‍ വേണ്ട; പുതുമകള്‍ പരീക്ഷിക്കാം
 
കിടപ്പറയില്‍ എന്നും പതിവുകള്‍ വേണ്ട, ഇത് രതിയുടെ തീവ്രത കുറയ്‌ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പല പൊസിഷനുകളും പരീക്ഷിക്കുകയും പങ്കാളിയോട് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി കൊടുക്കുകയും വേണം. ഭാരം മുഴുവന്‍ പങ്കാളിയുടെ ശരീരത്തിലേക്ക് വരുന്ന രീതി ഒഴിവാക്കണം. 
 
5. കെട്ടിപ്പുണർന്നു കിടക്കുകയും ഉറങ്ങുകയും വേണം
 
ലൈംഗികബന്ധത്തിന് സാഹചര്യമോ താല്‍പ്പര്യമോ ഇല്ലെങ്കില്‍ പങ്കാളിയുടെ നെഞ്ചിൽ തല വച്ച് ഉറങ്ങുകയും പരസ്പരം സ്പർശിച്ച് കിടക്കുകയും ചെയ്യുന്നത് ഇരുവര്‍ക്കും ആനന്ദം പകരും. ഈ സമയം ഉള്ളു തുറന്ന് സംസാരിക്കാനും വിശേഷങ്ങള്‍ ചോദിച്ചറിയുന്നതിനും സമയം കണ്ടെത്തണം. 
 
6. സ്‌ത്രീയുടെ വികാരകേന്ദ്രങ്ങള്‍ അറിയുക
 
സ്‌ത്രീയുടെ വികാരകേന്ദ്രങ്ങള്‍ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ജനനേന്ദ്രിയവും മാറിടവും മാത്രമല്ല സ്‌ത്രീയുടെ വികാരകേന്ദ്രങ്ങള്‍. ഇവയുടെ പരിസരങ്ങള്‍ കാൽമുട്ടുകൾ, കൈത്തണ്ടകൾ, വയർ, പിൻഭാഗം, നിതംബം ഇവയെല്ലാമാണ് പ്രചോദന സ്ഥാനങ്ങളാണ്. 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

മുട്ട പച്ചക്ക് കഴിച്ചാൽ ?

മുട്ട എപ്പോഴും നമ്മുടെ ഡയറ്റിന്റെയും പോഷകാഹാരത്തിന്റെയുമെല്ലാം പട്ടികയിൽ പ്രധാനിയാണ്. ...

news

സിക വൈറസ് പടരുന്നു; കേന്ദ്രം ജാഗ്രതാ നിർദേശം നൽകി

രജസ്ഥനിലെ ജെയ്പൂരിൽ ഏഴുപേർക്ക് സിക വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചു. സെപ്തംബർ 24ന് ഒരു ...

news

ഇയർഫോണിൽ പാട്ടു കേൾക്കുന്നവരെ ബാധിക്കുന്ന രോഗങ്ങള്‍ ഇവയാണ്

സ്‌ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഇയർഫോണിൽ പാട്ടു കേൾക്കാന്‍ സമയം കണ്ടെത്തുന്നവരാണ്. ...

news

കൊള‌സ്‌ട്രോൾ പേടി ഇനി വേണ്ടേ വേണ്ട, ദാ... ഇതൊക്കെ കഴിച്ചാൽ മതി!

കൊളസ്ട്രോളെന്ന് കേള്‍ക്കുന്നതേ മലയാളികള്‍ക്ക് പേടിയാണ്. അമിത വണ്ണത്തിനും, ഹൃദയാഘാതത്തിനും ...

Widgets Magazine