നന്നായി ഉണരാന്‍ നന്നായി ഉറങ്ങണം - ചില നല്ല ‘ഉറക്കവഴികള്‍’ !

ഉറക്കം, ആരോഗ്യം, മനസ്, മാനസികാരോഗ്യം, Sleep, Health, Mind, Health Tips
BIJU| Last Modified ബുധന്‍, 10 ഒക്‌ടോബര്‍ 2018 (18:47 IST)
ഉറങ്ങുന്നതിന് എന്തെങ്കിലും പ്രത്യേക രീതികളുണ്ടോ? പോയി കിടക്കയില്‍ കിടക്കുക, ഉറങ്ങുക എന്നതല്ലാതെ. എന്നാല്‍ അങ്ങനെയല്ല കാര്യം. ഉറങ്ങുന്നതിന് ചില രീതികളൊക്കെയുണ്ട്. എപ്പോള്‍ ഉറങ്ങണം? എങ്ങനെ ഉറങ്ങണം? എവിടെയുറങ്ങണം? എന്നൊക്കെ കൃത്യമായി നിശ്ചയിച്ചുകഴിഞ്ഞാല്‍ പകുതി ആശ്വാസം. കാരണം നല്ല ഉറക്കം കിട്ടുന്നവര്‍ക്ക് നല്ല ആരോഗ്യവും കിട്ടുന്നു!

‘വൃത്തിയോടെ ഉറങ്ങുക’ എന്ന് കേട്ടിട്ടുണ്ടോ? അതായത്, ഒരു ദിവസത്തെ എല്ലാ ചേറും ചെളിയും ശരീരത്ത് പറ്റിപ്പിടിച്ചിരിക്കുമ്പോള്‍ അതോടെ പോയി കിടക്കയില്‍ അമരുക ശരിയല്ല എന്ന്. ശുചിയായ ശരീരത്തോടെയാവണം ബെഡിലേക്ക് പോകേണ്ടത്. അത് രാവിലെ വരെ അസ്വസ്ഥതകള്‍ ഒന്നുമില്ലാതെ ഉറങ്ങാന്‍ സഹായിക്കുന്നു. വൃത്തിയോടെ ഉറങ്ങിയാല്‍ വൃത്തിയായി ഉണരാമെന്ന് സാരം.

ഉറങ്ങാന്‍ പോകുന്നതിന് ഒരു സമയം നിശ്ചയിക്കണം. ഒരു ദിവസം എട്ടുമണിക്ക്, അടുത്ത ദിവസം ഒമ്പതരയ്ക്ക്, പിന്നീട് പതിനൊന്നുമണിക്ക് എന്നിങ്ങനെ ഒരു ചിട്ടയുമില്ലാതെ ഉറങ്ങാന്‍ പോകരുത്. സമയക്രമം പാലിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഒന്ന് ചെയ്യുക. പരമാവധി താമസിച്ചുകിടക്കുക. അതായത്, രാത്രി 11.30ന് ഉറങ്ങാനുള്ള സമയമായി നിശ്ചയിക്കുക. അതിനുമുമ്പ് എല്ലാ ജോലികളും അവസാനിപ്പിച്ച ശേഷം കൃത്യം ആ സമയത്തുതന്നെ ഉറങ്ങുക. അപ്പോള്‍ കൃത്യം രാവിലെ ഒരേ സമയത്ത് ഉണരാനും സാധിക്കും.

നമ്മുടെയുള്ളില്‍ ഒരു ക്ലോക്ക് ഉണ്ട്. ആന്തരികമായ ആ ക്ലോക്കില്‍ ഒരു നിശ്ചിതസമയം കുറിക്കപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ നാം പോലുമറിയാതെ അത് ശീലമാകും. അതായത്, തുടര്‍ച്ചയായി 21 ദിവസം നമ്മള്‍ 11.30ന് ഉറങ്ങാന്‍ ശ്രമിച്ചാല്‍ പിന്നീട് എന്നും നമ്മള്‍ പോലുമറിയാതെ 11.30ന് ഉറക്കമാകും.

ഉറങ്ങുന്നതിന് എത്രസമയം മുമ്പാണ് ആഹാരം കഴിച്ചത് എന്നത് ഉറക്കത്തെ ബാധിക്കും എന്നതില്‍ സംശയമില്ല. രാത്രിയില്‍ രണ്ട് ചിക്കന്‍ ബിരിയാണിയും കഴിച്ചിട്ട് കിടക്കുന്നയാളുടെ ഉറക്കം തീരെ ശരിയാകില്ല എന്നതില്‍ സംശയമില്ല. ആഹാരം കഴിച്ചതിന് ശേഷം നാലുമണിക്കൂറെങ്കിലും കഴിഞ്ഞേ ഉറങ്ങാവൂ. അതായത് 11.30ന് ഉറങ്ങുന്നയാള്‍ 7.30 ഡിന്നര്‍ കഴിച്ചിരിക്കണം.

ചിലര്‍ക്ക് മദ്യപിച്ചാലേ ഉറക്കം വരൂ എന്ന് കേട്ടിട്ടുണ്ട്. ചിലര്‍ പറയും, ഒരു പെഗ് കഴിച്ചാല്‍ പിന്നെ ഉറക്കം സുഖമായി എന്ന്. ആദ്യമൊക്കെ അങ്ങനെ തോന്നും. പിന്നീട് ഈ മദ്യമായിരിക്കും നമ്മുടെ ഉറക്കം കെടുത്തുന്ന ഏറ്റവും പ്രധാന കാരണം. മദ്യം ഉറക്കം കളയുമെന്ന് മാത്രമല്ല, ജീവിതം തന്നെ തകര്‍ത്തുകളയും. ഉറക്കം കിട്ടാന്‍ കുറുക്കുവഴികള്‍ തേടേണ്ടതില്ല എന്നാണ് പറഞ്ഞുവന്നത്.

എവിടെക്കിടന്നാണ് ഉറങ്ങുന്നത് എന്നത് ഉറക്കത്തെ സ്വാധീനിക്കുന്ന ഒരു ഘടകമാണ്. ഉറങ്ങാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ബെഡ്‌റൂമില്‍ ഉണ്ടാകണം. ഡ്രാക്കുളയുടെ ഒരു ചിത്രം ബെഡ്‌റൂമില്‍ വച്ചിട്ട് അത് നോക്കി ഉറങ്ങാന്‍ കിടന്നാല്‍ ദുഃസ്വപ്നങ്ങള്‍ ഉറക്കം നശിപ്പിക്കുകയായിരിക്കും ഫലം. ഇളം നിറങ്ങളിലുള്ള ബെഡ്‌റൂം ചുമരിന് ഇളം നിറങ്ങളായിരിക്കണം ഉണ്ടാവേണ്ടത്.
തെരഞ്ഞെടുക്കുക. വൃത്തിയുള്ള കിടക്ക വിരിയുണ്ടായിരിക്കുക. നേര്‍ത്ത സംഗീതം പശ്ചാത്തലത്തില്‍ ഉണ്ടായിരിക്കുക. കൊതുകില്‍ നിന്ന് രക്ഷനേടാനുള്ള കരുതല്‍ നടപടിയെടുക്കുക. ഇതൊക്കെ നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും.

ഉറങ്ങാന്‍ പോകുന്നതിന് ടിവി കാണുക, ലാപ്‌ടോപ്പില്‍ നോക്കുക, ഫോണില്‍ വാട്‌സ് ആപ് ചാറ്റില്‍ സമയം കളയുക ഈ വക വിനോദങ്ങള്‍ ഉണ്ടെങ്കില്‍ അതൊഴിവാക്കുക. നല്ല ഉറക്കം നിങ്ങളെ കാത്തിരിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ...

'അമ്പോ.. ഇത് ഞെട്ടിക്കും',  പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ
സപ്ത സാഗരദാച്ചെ എലോ എന്ന കന്നഡ സിനിമയിലൂടെ ശ്രദ്ധ നേടിയ രുഗ്മിണി വസന്താണ് സിനിമയില്‍ ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്
മലയാള സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയ്ക്ക് പകരമായി സമരവുമായി മുന്നോട്ട് പോകുമെന്ന് ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ
ഒന്നിച്ചഭിനയിച്ച സിനിമകളുടെ സെറ്റില്‍ വച്ചാണ് സംയുക്തയും ബിജു മേനോനും അടുപ്പത്തിലാകുന്നത്

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, ...

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍
ആദ്യ ഇന്നിങ്ങ്‌സില്‍ ജമ്മു കശ്മീര്‍ ഉയര്‍ത്തിയ 280 റണ്‍സ് സ്‌കോറിന് മറുപടി ...

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!
മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന തിരിച്ചുവരവാണ് നിവിൻ പോളിയുടേത്. ഒരു സമയത്ത് ...

വഴുതനങ്ങയുടെ ഗുണങ്ങള്‍ അറിയുമോ?

വഴുതനങ്ങയുടെ ഗുണങ്ങള്‍ അറിയുമോ?
സോഡിയത്തിന്റെ അളവ് വഴുതനങ്ങയില്‍ കുറവാണ്

ചെറുപഴത്തിന്റെ ഗുണങ്ങള്‍ ചില്ലറയല്ല

ചെറുപഴത്തിന്റെ ഗുണങ്ങള്‍ ചില്ലറയല്ല
ഉപ്പിന്റെ അംശം പഴത്തില്‍ താരതമ്യേന കുറവാണ്. മലബന്ധം അകറ്റാന്‍ പഴം സഹായിക്കുന്നു

തലയുടെ വിവിധ ഭാഗങ്ങളില്‍ വേദന; സൂചനകള്‍, കാരണങ്ങള്‍

തലയുടെ വിവിധ ഭാഗങ്ങളില്‍ വേദന; സൂചനകള്‍, കാരണങ്ങള്‍
തലവേദന വളരെ സാധാരണമാണ് അത് ആര്‍ക്കും ഉണ്ടാകാം. സാധാരണയായി, ഒരു തലവേദന സ്വയം അല്ലെങ്കില്‍ ...

രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് കുറഞ്ഞോ?, ഈ ലക്ഷണങ്ങൾ ...

രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് കുറഞ്ഞോ?, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്!
ഹീമോഗ്ലോബിന്‍ അളവ് കുറയുന്നതിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്താനും ശരിയായ ചികിത്സ നല്‍കാനും ...

ലാക്ടോസ് ഇൻടോളറൻസ്: പാലിന് പകരം എന്ത് കഴിക്കാം?

ലാക്ടോസ് ഇൻടോളറൻസ്: പാലിന് പകരം എന്ത് കഴിക്കാം?
ലാക്ടോസ് ഇന്‍ടോളറന്‍സ് ഉള്ളവര്‍ക്ക് പാലിന് പകരം മറ്റ് ആരോഗ്യകരമായ ഓപ്ഷനുകള്‍ ഉണ്ട്. അവ ...