ഇനി ദുഃസ്വപ്നങ്ങളെ ഉറക്കത്തിൽനിന്നും ഇല്ലാതാക്കാം, ശാസ്ത്രത്തിന്റെ ഒരു വളർച്ചയേ !

വ്യാഴം, 8 നവം‌ബര്‍ 2018 (14:25 IST)

ദുസ്വപ്നങ്ങൾ കണ്ട് ഞെട്ടി ഉണരാത്തവരായി ആരും ഉണ്ടാവില്ല. ചിലർക്കാവട്ടെ ദുസ്വപ്നങ്ങൾ ഒരു സ്ഥിരം സംഭവവുമാണ്. ഇത്തരക്കാർ ഈ ദുസ്വപ്നത്തെ ഒന്ന് ഉറക്കത്തിൽ നിന്നും ഒഴിവാക്കാൻ കഴിഞ്ഞിരിന്നുങ്കിൽ എന്ന് കരുതിയിട്ടുണ്ടാവും എന്നതിൽ സംശയമില്ല. എങ്കിൽ അതിനും ശാസ്ത്രം ഒരു പ്രതിവിധി കണ്ടെത്തിയിരിക്കുകയാണ്.
 
ദുസ്വപ്നങ്ങളെ ഉറക്കത്തിൽ നിന്നും നീക്കം ചെയ്യാനാകും എന്നാണ് ടോക്കിയോയി നിന്നുമുള്ള ഒരു സംഘം ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. സ്വപ്നം കാണുന്നതിനും ഇതിന്റെ ഓർമ്മകൾ സൂക്ഷിച്ചുവക്കുന്നതിനുമെല്ലാം സഹായിക്കുന്നത് ജീനുകളാണെന്നാണ് പഠനത്തിൽനിന്നും കണ്ടെത്തിയിരിക്കുന്നത്.
 
ഇതിൽ സ്വപ്നം കാണാൻ സഹായിക്കുന്ന ജീനുകളെ പ്രത്യേകം കണ്ടെത്തി നീക്കം ചെയ്താൽ ദുസ്വപ്നം എന്നതിനെ ജീവിതത്തിൽനിന്നും ഒഴിവാക്കനാകും എന്നാണ് ഗവേഷകർ പറയുന്നത്. എലികളിൽ ഇത് വിജയ കരമായി പരീക്ഷിച്ചതായാണ് ഗവേഷകർ വ്യക്തമാക്കുന്നു.
 
മനുഷ്യനിലും ഈ രീതി ഫലപ്രദമാകും എന്നാണ് പഠനം നടത്തിയ ഗവേഷകർ അവകാശപ്പെടുന്നത്. എന്നാൽ സ്വപ്നങ്ങൾ കാണാൻ സഹായിക്കുന്ന ജീനുകളെ നീക്കം ചെയ്യുന്നതിലൂടെ മനുഷ്യന്റെ സ്വപ്നം കാണാനുള്ള കഴിവിനെ തന്നെ ഇല്ലാതാക്കുമോ എന്ന കാര്യത്തിലൊന്നും പഠനം വ്യക്തത തരുന്നില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

ഇതൊന്ന് പരീക്ഷിക്കൂ, ചുമ പമ്പ കടക്കും!

പലരെയും കുഴപ്പിക്കുന്ന ഒരു പ്രശ്നമാണ് ചുമ. നിസാര പ്രശ്നമെന്ന് തള്ളിക്കളയാന്‍ വരട്ടെ. ...

news

പയറും ചിക്കനും - മാറിട വളര്‍ച്ചയ്ക്ക് ഇതിലും നല്ല ആഹാരമില്ല!

മാറിടം ആകര്‍ഷണീയമല്ലെന്നും മാറിടത്തിന് വളര്‍ച്ചയില്ലെന്നും പരിതപിക്കുന്ന സ്ത്രീകള്‍ ...

news

എപ്പോഴും അസുഖങ്ങളാണോ? ശ്രദ്ധിക്കണം ഒളിച്ചിരിക്കുന്ന വില്ലൻ ഇതാകാം!

എപ്പോഴും അസുഖങ്ങൾ വേട്ടയാടുന്നവർ ഉണ്ടാകും. പലതും പ്രതിവിധിയായി ഉപയോഗിച്ചെങ്കിലും പരിഹാരം ...

news

സിസേറിയന് ശേഷം എപ്പോൾ ലൈംഗികബന്ധത്തിൽ ഏർപ്പെടാം?

പ്രസവം കഴിഞ്ഞതിന് ശേഷം എപ്പോൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്ന് എല്ലാവരുടേയും സംശയമാണ്. അത് ...

Widgets Magazine