മദ്യപിക്കുന്നവർ ചൂട് ചായ സ്ഥിരമായി കുടിച്ചാൽ എന്ത് സംഭവിക്കും?

ചൂടുചായ മദ്യപാനികളിൽ ക്യാൻസർ വേഗത്തിലാക്കും എന്ന് പഠന റിപ്പോർട്ട്

ആരോഗ്യം, ചൂടുചായ, ക്യാൻസർ പഠനം  health, hot tea, cancer, research
Sumeesh| Last Updated: ചൊവ്വ, 13 മാര്‍ച്ച് 2018 (18:36 IST)
ചൂട് ചായ പൊതുവേ മലയാളികളുടെ ഇഷ്ട പാനീയമാണ്. എന്നാൽ മദ്യപിക്കുന്നവരും പുക വലിക്കുന്നവരും ചൂട് ചായ ഒഴിവാക്കുന്നതാണ് നല്ലത് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യുന്നവർ ചൂട് ചായ കുടിക്കുന്നത് അന്നനാളത്തിലെ ക്യാൻസറിനു കാരണമായേക്കാം എന്നാണ് ജേര്‍ണല്‍ അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍ ചൈനയിൽ നടത്തിയ പഠനം പറയുന്നത്

30 നും 79 നും മധ്യേ പ്രായമുള്ള 456,155 പേരിൽ ദീർഘകാലാടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. പഠനം ഒമ്പത് വർഷത്തോളം പൂർത്തിയായപ്പോൾ സ്ഥിരമായി മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്നവരുടെ ശരീരത്തിൽ ചൂട് ചായ ദോഷകരമായി ബാധിക്കുന്നതായി കണ്ടെത്തി.
പഠനം തുടങ്ങുമ്പോൾ ആര്‍ക്കും ക്യാന്‍സര്‍ ഉണ്ടായിരുന്നില്ല. എന്നാൽ പഠനത്തിനൊടുവിൽ
1731 പേരില്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയതായി റിപ്പോർട്ട് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :