അഭിമാനിക്കാം, രാജ്യത്ത് ഏറ്റവും ശുദ്ധമായ വായു കേരളത്തില്‍

കേരളത്തിലെ ഓരോ ശ്വാസവും സുരക്ഷിതം

സുമീഷ്| Last Modified ചൊവ്വ, 13 മാര്‍ച്ച് 2018 (12:28 IST)
ജീവ വായുവാണ് പ്രാണന്റെ ആധാരം. നല്ല വായു ശരീരത്തിന് ഉന്മേഷവും ഉണർവും നൽകും എന്നത് പറയേണ്ടതില്ലല്ലോ. നല്ല വായു അന്യമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് മലയാളിക്ക് സമാധാനിക്കാം. രാജ്യത്ത് എറ്റവും ശുദ്ധമായ വായു ശ്വസിക്കാനാവുക കേരളത്തിൽ മാത്രമെന്ന് പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് ഇന്ത്യയുടെ പഠന റിപ്പോർട്ട് വ്യക്തമാകുന്നു.

രാജ്യത്ത് വായുമലിനീകരണം ഏറ്റവും കുറഞ്ഞ ജില്ല പത്തനംതിട്ടയാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മെച്ചപ്പെട്ട അവസ്ഥയാണ് കേരളത്തിലുള്ളതെന്ന് പഠനം പറയുന്നു. വായുവിലെ മലിനീകരണ തോതനുസരിച്ച്
60 പി എം വരേയാണ് സുരക്ഷിതമായി ശ്വസിക്കാവുന്നത്. പത്തനംതിട്ടയിൽ ഇത് വെറും 26 മാത്രമാണ്.

സംസ്ഥാത്ത് ഏറ്റവും വായു മലിനീകരണമുള്ള ജില്ല ത്രിശ്ശൂരാണ്. എന്നാൽ അവിടെപ്പോലും തോത് 55 മാത്രം. സംസ്ഥാത്ത് ആലപ്പുഴ, കോട്ടയം, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിൽ മലിനീകർണത്തിന്റെ തോത് കുറഞ്ഞതായും. കൊച്ചി, തൃശ്ശൂര്‍, വയനാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ വായു മലിനികരണം വർധിച്ചതായും പഠനം ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയില്‍ ഏറ്റവും കൂടുതൽ വായുമലിനീകരണം ഉള്ള സഥലം ഡെൽഹിയാണ്. 290 ആണ്
ഇവിടുത്തെ മലിനീകരണത്തിന്റെ തോത്. വായുവിലെ വിഷകണമായ പി.എം.10-ന്റെ തോത് അടിസ്ഥാനമാക്കി 280 നഗരങ്ങളീൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. രാജ്യത്ത് വായു മലിനീകരണത്തിന്റെ തോത് വർധിച്ചു വരുന്നതായും റിപ്പോർട്ട് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :