പ്രണയം നഷ്ടപ്പെടുന്നത് ജീവന്‍ നഷ്ടപ്പെടുന്നതിന് തുല്യമാണ്!

ലൌ, പ്രണയം, സ്നേഹം, ആരോഗ്യം, ഹൃദയം, Love, Pranayam, Health, Heart
BIJU| Last Updated: ചൊവ്വ, 13 മാര്‍ച്ച് 2018 (12:53 IST)
പങ്കാളികളില്‍ നിന്ന് വൈകാരിക പിന്തുണ ലഭിക്കാത്ത ആള്‍ക്കാര്‍ക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാദ്ധ്യത 34 ശതമാനം അധികമാണത്രേ. ലണ്ടനില്‍ ഒരു സംഘം ശാസ്ത്രജ്ഞന്‍‌മാര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

12 വര്‍ഷത്തിലേറെക്കാലം 9000 ആള്‍ക്കാരില്‍ നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍ ഉണ്ടായത്. ഈ പഠന കാലയളവില്‍ പങ്കാളിയുടെ പിന്തുണ ലഭിച്ചവര്‍ സമ്മര്‍ദ്ദങ്ങളെ കൂടുതല്‍ അതിജീവിക്കുന്നതായും ഹൃദ്രോഗത്തില്‍ നിന്ന് കൂടുതല്‍ അകന്നു നില്‍ക്കുന്നതായും മനസ്സിലായി.

വൈകാരിക പിന്തുണ ലഭിക്കാത്ത ബന്ധങ്ങളിലെ ആള്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാദ്ധ്യത 1.34 മടങ്ങ് അധികമാണെന്ന് പഠനം കണ്ടെത്തുന്നു. പങ്കാളികളുടെ പിന്തുണക്കും പരിപാലനത്തിനും ആരോഗ്യത്തില്‍ ചെലുത്താന്‍ കഴിയുന്ന വലിയ സ്വാധീനമാണ് ഇതില്‍ തെളിയുന്നത്.

നിസ്സാര പ്രശ്നങ്ങള്‍ക്ക് തല്ലുകൂടുകയും പങ്കാളിയെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്ന വഴക്കാളികള്‍ ഓര്‍മ്മവച്ചോളൂ. നിങ്ങള്‍ക്ക് ആവരെ നഷ്ടപ്പെടാനുള്ള സാദ്ധ്യത 34 ശതമാനം അധികമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :