സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചാല്‍ തലച്ചോര്‍ വളരും

VISHNU.NL| Last Modified ബുധന്‍, 24 ഡിസം‌ബര്‍ 2014 (16:33 IST)
മനുഷ്യന്റെ തലച്ചോര്‍ ലോക വിസ്മയങ്ങളില്‍ ഒന്നാണ്. സാ‍ഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയം മാറ്റങ്ങള്‍ വരുത്തുന്ന തലച്ചൊറിന്റെ കഴിവു തന്നെയാണ് ഇതിനു കാരണം. മാനവിക പരിണാമത്തിന്റെ അവസാനത്തില്‍ ഇന്നത്തെ ആധുനിക മനുഷ്യന്‍ വരെ എത്തി നില്‍ക്കുന്ന മാനവ വര്‍ഗത്തിന്റെ പരിണാമത്തില്‍ നിര്‍ണ്ണായകമായത് മനുഷ്യന്റെ തലച്ചോറിനുണ്ടായ വികാസവും പരിണാമവുമാണ്. എന്നാല്‍ ആധുനിക സാഹചര്യത്തിലും തലച്ചോര്‍ പരിണാമങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?

തലച്ചോറിലെ ഇപ്പോഴത്തെ പരിണാമങ്ങള്‍ക്ക് കാരണമാകുന്നത് ആധിക മനുഷ്യന്റെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗങ്ങളാണ് എന്ന് പറഞ്ഞാലൊ...! അവിശ്വസിക്കേണ്ടതില്ല. സ്മാര്‍ട്ട് ഫോണുകള്‍ നമ്മുടെ വിരലുകള്‍ക്കാണ് കുടുതല്‍ പണി തന്നത്. അതിവേഗം മാറി മറിയുന്ന സ്മാര്‍ട്ട് ഫോണ്‍ മേഖലയില്‍ ടച്ച് സ്ക്രീന്‍ സംവിധാനം വന്നതൊടെ വിരലുകള്‍ക്ക് കൂടുതല്‍ ജോലിഭാരമായി. ഇതോടെ തലച്ചോറിലെ വിരലുകളെ നിയന്ത്രിക്കുന്ന ഭാഗത്തിന് വളര്‍ച്ച കൂടിയെന്നും കരുത്ത് വര്‍ദ്ധിച്ചു എന്നും പഠനങ്ങള്‍ പറയുന്നു.

ദിവസവും സ്മാര്‍ട് ഫോണില്‍ അള്ളിപ്പിടിച്ചു കഴിയുന്നവരുടെ മസ്തിഷ്‌കത്തിലെ തള്ളവിരലുകളെ നിയന്ത്രിക്കുന്ന പ്രത്യേക ഭാഗത്തിന് വലിപ്പവും ശക്തിയും കൂടിവന്നതായാണ് കണ്ടെത്തല്‍. സ്വിറ്റ്‌സര്‍ലാന്‍ഡിലെ സൂറിച്ച് സര്‍വകലാശയില്‍ നടന്ന ഗവേഷണമാണ് പുതിയ വിവരങ്ങള്‍ നല്‍കിയത്. ടച്ച് സ്‌ക്രീന്‍ ഫോണുകളുടെ ആവിര്‍ഭാവത്തോടെ വിരലുകള്‍ സൗകര്യത്തോടെ ചലിപ്പിക്കാമെന്നായി. സൗകര്യമേറിയപ്പോള്‍ നാം സ്‌ക്രീനില്‍ നിന്നും വിരലെടുക്കാതെയുമായി. ഇത് നമ്മുടെ തലച്ചോറിന് കൂടുതല്‍ കരുത്തു പകരുകയും ആകൃതിയും പ്രവര്‍ത്തനവും മാറ്റുകയും ചെയ്യുന്നതായാണ് പുതിയ ഗവേഷണ പഠനത്തില്‍ വ്യക്തമായിരിക്കുന്നത്.

വയലിസനിസ്റ്റുകളുടെ മസ്തിഷ്‌കത്തിലെ വിരല്‍ തുമ്പുകളെ നിയന്ത്രിക്കുന്ന ഭാഗം മറ്റുള്ളവരിലേതിനേക്കാ‍ള്‍ വലുതായിരിക്കും. ഇതേ അവസ്ഥയാണ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ തള്ളവിരലിനേ നിയന്ത്രിക്കുന്ന ഭാഗത്തിനും സംഭവിക്കുന്നത്. ഈ മാറ്റം വിരല്‍ തുമ്പുകളുടേയും മസ്തിഷ്‌കത്തിന്റേയും പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ഏകോപനമുണ്ടാക്കുകയും വേഗത വര്‍ധിപ്പിക്കുകയും ചെയ്യും. എന്നാല്‍ ഇതുകൊണ്ട് മാത്രം സ്മാര്‍ട്ട് ഫോണ്‍ അമിതമായി ഉപയോഗിക്കരുതെന്നാണ് ഗവേഷകര്‍ പറയുന്നത്. കാരണം ഇത്തരം മാറ്റങ്ങള്‍ പലപ്പോഴും കടുത്ത വേദനകള്‍ക്കും ചലന വൈകല്യങ്ങള്‍ക്കും കാരണമാകുമെന്നതാണ് കാരണം.

പുതിയ ആവശ്യങ്ങള്‍ക്കനുസരിച്ച് മസ്തിഷ്‌കത്തിന് മാറാന്‍ കഴിയുമെന്ന് നേരത്തെ തന്നെ കണ്ടു പിടിച്ചിട്ടുണ്ടെങ്കിലും ഡിജിറ്റല്‍ ഉപകരണങ്ങള്‍ എത്രത്തോളം സാധാരണയാണെന്നും ആളുകള്‍ അവ എത്രത്തോളം ഉപയോഗിക്കുന്നുവെന്നും അനുസരിച്ചിരിക്കും തലച്ചോറിലുണ്ടാകുന്ന മാറ്റങ്ങളും. ടച്ച് സ്‌ക്രീനുള്ള മൊബൈല്‍ ഉപയോഗിക്കുന്ന 27 പേരേയും സാധാരണ ബട്ടണുകളുള്ള മൊബൈല്‍ ഉപയോഗിക്കുന്ന 11 പേരേയും 10 ദിവസം നിരീക്ഷിച്ചാണ് ഗവേഷകര്‍ വിലയിരുത്തല്‍ നടത്തിയത്. പഠനത്തില്‍ ടച്ച് സ്‌ക്രീന്‍ ഫോണുകള്‍ ഉപയോഗിച്ചവരുടെ വിരലുകളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗം രൂപവും പ്രവര്‍ത്തനവും മാറ്റുന്നതായാണ് കണ്ടെത്തിയത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ ...

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി,  ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷണത്തിന് സാധ്യതയുണ്ടോ എന്ന് ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും
എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ...

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ ...

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!
നിങ്ങള്‍ക്ക് നാണമില്ലെ, സല്‍മാന്‍ ഖാന്റെ കരിയര്‍ തകര്‍ക്കുന്നത് നിര്‍ത്താരായില്ലെ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി
ജബല്പൂരില്‍ സംഭവിച്ചെങ്കില്‍ അതിന് നിയമപരമായ നടപടിയെടുക്കും. അതങ്ങ് ബ്രിട്ടാസിന്റെ ...

മുടിയുടെ കാര്യം വരുമ്പോൾ 90 ശതമാനം ആളുകളും ഇത് ...

മുടിയുടെ കാര്യം വരുമ്പോൾ 90 ശതമാനം ആളുകളും ഇത് പാലിക്കാറില്ല!
പരമ്പരാഗത രീതി വെച്ച് സാധാരണ ആളുകള്‍ കുളിക്കുന്നതിന് മുന്‍പാണ് എണ്ണ തേച്ചു ...

Oats Health Benefits: ഓട്‌സ് ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ ...

Oats Health Benefits: ഓട്‌സ് ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ മടിയുണ്ടോ?
കാര്‍ബ്‌സ്, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയ ഭക്ഷണമാണ് ഓട്‌സ്

ഒന്നാം ലോക മഹായുദ്ധക്കാലത്ത് വെളുത്തുള്ളിയെ ...

ഒന്നാം ലോക മഹായുദ്ധക്കാലത്ത് വെളുത്തുള്ളിയെ ആന്റിസെപ്റ്റിക്കായി ഉപയോഗിച്ചിരുന്നു, ആരോഗ്യഗുണങ്ങള്‍ നിരവധി
ലോകത്തിലെ പലഭാഗത്തും വെളുത്തുള്ളിയെ മെഡിക്കല്‍ കാര്യങ്ങള്‍ക്കായും ഉപയോഗിക്കുന്നുണ്ട്

വിശപ്പും കരള്‍ രോഗവുമായുള്ള ബന്ധം ഇതാണ്

വിശപ്പും കരള്‍ രോഗവുമായുള്ള ബന്ധം ഇതാണ്
കരള്‍ രോഗം ഉള്ളവര്‍ക്ക് ശര്‍ദ്ദിലും മനം പുരട്ടലും അനുഭവപ്പെടും.

തക്കാളിയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ?

തക്കാളിയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ?
വിളര്‍ച്ചയും തളര്‍ച്ചയും അകറ്റാനും തക്കാളി നല്ലതാണ്.