സിയോമിയുടെ വിലക്ക് നിബന്ധനകളോടെ നീക്കി

ന്യുഡല്‍ഹി| Last Modified ചൊവ്വ, 16 ഡിസം‌ബര്‍ 2014 (18:36 IST)
സിയോമിയ്ക്ക്‌ ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഭാഗികമായി നീക്കി.
ജനുവരി 8 വരെ വിലക്ക് നീക്കിയത്. ഡല്‍ഹി ഹൈക്കോടതിയുടേതാണ് ഉത്തരവ്.

ഹൈക്കോടതിയുടെ ഉത്തരവവു പ്രകാരം
ക്വാല്‍കോം ചിപ്സെറ്റ്‌
അധിഷ്ഠിതമായ ഫോണുകള്‍ ജനുവരി എട്ടുവരെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനും വില്പന നടത്താനും സിയോമിയ്ക്ക് സാധിക്കും. റെഡ്‌മി 1 എസ് എന്ന ഫോണ്‍ ക്വാല്‍കോം ചിപ്സെറ്റാണ് ഉപയോഗിക്കുന്നത്. എന്നാല്‍ മീഡിയടെക് എം.ടി 6595 ചിപ്സെറ്റ്‌ ഉപയോഗിക്കുന്ന റെഡ്‌മി നോട്ട് വിലക്കുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍

നേരത്തെ
പേറ്റന്റ് ലംഘനത്തിനെതിരെ എറിക്സണ്‍ സമര്‍പ്പിച്ച ഹര്‍ജില്‍ സിയോമി ഫോണുകളുടെ ഇന്ത്യയിലെ വില്പന ഡല്‍ഹി ഹൈക്കോടതി നിരോധിച്ചിരുന്നു



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :