ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെറും 30 സെക്കന്‍ഡ് !!

ന്യൂയോര്‍ക്ക്| Last Modified ചൊവ്വ, 25 നവം‌ബര്‍ 2014 (14:11 IST)



ഇനിമുതല്‍ 30 സെക്കന്‍ഡില്‍ സ്മാര്‍ട് ഫോണ്‍ ചാര്‍ജ് ചെയ്യാം. സ്റ്റോര്‍ ഡോട് എന്ന ഇസ്രയേല്‍ കമ്പനിയാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത്. എന്നാല്‍ 30 സെക്കന്‍ഡില്‍ ചാര്‍ജ്ജ് ചെയ്യാനുള്ള ചാര്‍ജറല്ല കമ്പനി വികസിപ്പിച്ചത്.
കൂടുതല്‍ ചാര്‍ജ് നിലനിര്‍ത്തുന്ന സൂപ്പര്‍ ബാറ്ററിയാണ്.

നാനോ ടെക്നോളജിയാണ് ഈ ബാറ്ററിയിലുപയോഗിച്ചിരിക്കുന്നത്. ഈ സാങ്കേതിക വിദ്യയില്‍ ബാറ്ററിയിലെ നാനോഡോട്ടുകള്‍ അതിവേഗത്തില്‍ ചാര്‍ജ് സ്വീകരിക്കുകയും കൂടുതല്‍ അളവില്‍ നിലനിര്‍ത്തുകയും ചെയ്യും.

ഇപ്പോഴുള്ള പ്രോട്ടോടൈപ്പിന് അല്‍പ്പം വലിപ്പം കൂടുതലാണെങ്കിലും 2016 ലോടെ സാധാരണ ഉപയോഗത്തിന് സാധ്യമായ ബാക്ടറി  നിര്‍മിക്കാനാവുമെന്നാണ് കരുതപ്പെടുന്നത്.എന്നാല്‍ ഈ ബാക്ടറികളുപയോഗിക്കുന്ന ഫോണിന് 6000 രൂപമുതല്‍ 9000 രൂപവരെ അധികമായി നല്‍കേണ്ടി വരും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് https://play.google.com/store/apps/details?id=com.webdunia.app&hl=en ചെയ്യുക. ഫേസ്ബുക്കിലും https://www.facebook.com/pages/Webdunia-Malayalam/189868854377429?ref=hl ട്വിറ്ററിലും https://twitter.com/Webdunia_Mal പിന്തുടരുക.












ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :