തുടര്‍ച്ചയായി ഇരുന്നു ജോലി ചെയ്യുന്നവരാണോ നിങ്ങള്‍ ?; എങ്കില്‍ ഭയക്കണം - പ്രശ്‌നം അത്രയ്‌ക്കും ഗുരുതരം

വ്യാഴം, 9 ഫെബ്രുവരി 2017 (19:14 IST)

 Weight at Work girls , girls , Body , health , office , computer , ഐടി മേഖല , പൊണ്ണത്തടി, ഹൃദ്രോഗം, പ്രമേഹം, അർബുദം , ഇരുന്ന് ജോലി ചെയ്യുന്നവര്‍

പുതിയ ജീവിത സാഹചര്യത്തില്‍ മിക്കവരും കമ്പ്യൂട്ടറിന് മുന്നിലാണ് ഏറെസമയവും. ഐടി മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരടക്കമുള്ളവര്‍ ഇതിന് ഉദ്ദാഹരമാണ്. മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാകുമുണ്ടാകുക.

കലിഫോർണിയ സർവകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തുടർച്ചയായി ഇരുന്ന് ജോലി ചെയ്യേണ്ടിവരുന്ന സത്രീകള്‍ക്ക് പ്രായക്കൂടുതൽ തോന്നുമത്രേ. കൂടാതെ യഥാർഥപ്രായത്തെക്കാൾ എട്ടു വയസ് കൂടുതലായിരിക്കും ജീവശാസ്ത്രപരമായ പ്രായമെന്ന് ഒരു പഠനം മുന്നറിയിപ്പു നൽകുന്നു.

പൊണ്ണത്തടി, ഹൃദ്രോഗം, പ്രമേഹം, അർബുദം എന്നീ രോഗങ്ങളും തുടർച്ചയായി ഇരുന്ന് ജോലി ചെയ്യേണ്ടിവരുന്നവര്‍ക്ക് ഉണ്ടായേക്കാം. പൊണ്ണത്തടിക്കൊപ്പം ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനും കാരണമാകും. ഇത്തരക്കാരുടെ ശരീരത്തിലെ  കോശങ്ങൾക്ക് വേഗം പ്രായം കൂടുമെന്നും പഠനങ്ങള്‍ പറയുന്നു.

64 മുതൽ 69 വയസ്സുവരെ പ്രായമുള്ള 1500 സ്ത്രീകളാണ് പഠനത്തിൽ പങ്കെടുത്തത്. ഇവരില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടിലാണ് തുടർച്ചയായി ഇരുന്ന് ജോലി ചെയ്യേണ്ടിവരുന്നവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ വ്യക്തമാക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

നിങ്ങളെ ക്ഷീണം വേട്ടയാടുന്നത് ഇക്കാരണങ്ങള്‍ കൊണ്ടാണ്

പുതിയ ജീവിത സാഹചര്യത്തില്‍ മിക്കവരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് ക്ഷീണം. എപ്പോഴും ഉറക്കം ...

news

ആ ചെകുത്താനോട് വേഗം മനസിന്‍റെ റൂം വെക്കേറ്റ് ചെയ്യാന്‍ പറ...!

നോക്കിയാല്‍ ദേഷ്യം, നോക്കിയില്ലെങ്കില്‍ ദേഷ്യം. മിണ്ടിയാലും ഇല്ലെങ്കിലും ദേഷ്യം. ...

news

വെള്ളം കുടിച്ചില്ലെങ്കില്‍ മരിക്കുമോ ?; നിർജ്ജലീകരണം വില്ലനാകുന്നത് ഇങ്ങനെയൊക്കെ

ഡിഹൈഡ്രേഷന്‍ അഥവാ നിർജ്ജലീകരണം മരണത്തിനുതന്നെ കാരണമാകുന്ന അവസ്ഥയാണ്. അതികഠിനമായ ചൂടും ...

news

സ്റ്റൊമക് ഫ്ലൂ വന്നാല്‍ നിങ്ങള്‍ എന്തുചെയ്യും?

സ്റ്റൊമക് ഫ്ലൂ വയറിനെയും കുടലിനെയും ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ്. ഗുരുതരമായ വൈറസ് അണുബാധ ...