ന്യുമോണിയ പ്രശ്ന‌ക്കാരനാണ്, തടയാൻ വഴിയുണ്ട്

ന്യുമോണിയ എങ്ങനെ തടയാം?

aparna shaji| Last Modified വ്യാഴം, 13 ഏപ്രില്‍ 2017 (14:51 IST)
ഏറ്റവും കൂടുതല്‍ കുട്ടികള്‍ കൊല്ലപ്പെടുന്നത് മൂലമാണെന്ന് റിപ്പോര്‍ട്ടുകൾ ഉണ്ട്.
പോഷകാഹാരകുറവ്, വീടുകളിലെ മോശമായ പരിതസ്ഥിതികള്‍, മോശമായ ആരോഗ്യസ്ഥിതി എന്നിവ മൂലമാണ് ന്യുമോണിയ പിടിപെടാന്‍ കാ‍രണം. അതുകൊണ്ട് തന്നെ ന്യുമോണിയ നിയ‌ന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.

നിരവധി രാജ്യങ്ങളില്‍ ന്യുമോണിയ വലിയ ഭീഷണിയാണ്. ന്യുമോണിയ നിയന്ത്രിക്കാനും ബോധവത്കരണം നടത്താനും മറ്റും ആഗോള കര്‍മ്മപദ്ധതി തന്നെ തയ്യാറാക്കപ്പെടുന്നുണ്ട്. വായുവില്‍ക്കൂടിയാണ് ന്യുമോണിയ പകരുന്നത്. യഥാസമയത്ത് ചികില്‍സിച്ചില്ലെങ്കില്‍ ശ്വാസംമുട്ടല്‍, ചുമ, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങളോടെ പനി കൂടുതല്‍ സങ്കീര്‍ണമാകും.

ഡോക്ടര്‍മാര്‍ ആന്‍റിബയോട്ടിക്കുകളാണ് ന്യുമോണിയ പെട്ടെന്ന് കുറയ്ക്കാനായി നല്‍കുന്നത്. ഫലപ്രദമായ ഉപയോഗത്തിലൂടെ ന്യുമോണിയയ്ക്കുള്ള ചികിത്സ ഇതിലൂടെ നടക്കുന്നു. രോഗിയുടെ ആരോഗ്യസ്ഥിതി, പ്രായം, അസുഖം എത്ര മാരകമാണ് എന്നതിനെ ആശ്രയിച്ചാണ് ആന്‍റിബയോട്ടിക്കുകള്‍ ഡോക്ടര്‍മാര്‍ നിശ്ചയിക്കുക.

വൈറല്‍ ന്യുമോണിയ പൂര്‍ണമായും മാറണമെങ്കില്‍ കുറച്ച് ആഴ്ചകള്‍ വേണ്ടിവരും. കഫം, പനി, തലവേദന, മസില്‍ വേദന, തളര്‍ച്ച, ശ്വാസം‌മുട്ടല്‍, ഇടവിട്ടുള്ള പനി പലപ്പോഴും 102 ഡിഗ്രിക്ക് മുകളില്‍ വരിക, അകാരണമായി വിയര്‍ക്കുക, തണുത്തുവിറയ്ക്കുക, ചുണ്ടുകള്‍ നീലനിറമാകുക തുടങ്ങിയവ ന്യുമോണിയയുടെ ലക്ഷണങ്ങളാകാം.

ന്യുമോണിയ തടയാനുള്ള മാര്‍ഗങ്ങള്‍:

1. എപ്പോഴും പാദരക്ഷകള്‍ ഉപയോഗിക്കുക.

2. അസുഖങ്ങള്‍ വന്നാല്‍ സ്വയം ചികില്‍സിച്ചു ഗുരുതരമാക്കാതെ ഡോക്ടറെ സമീപിക്കണം.

3. ഭക്ഷണത്തിനു മുന്പും ശേഷവും
സോപ്പ് ഉപയോഗിച്ചു കൈ കഴുകുക.

4. ഭക്ഷണസാധനങ്ങള്‍ കഴിയുന്നതും ചൂടോടുകൂടി മാത്രം കഴിക്കുക.

5. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വീടും പരിസരവും വെള്ളം കെട്ടി നില്‍ക്കാതെ വൃത്തിയായി സൂക്ഷിക്കുക.

6. ഈച്ചശല്യം തടയുക, വൃത്തിഹീനമായ സാഹചര്യങ്ങളില്‍നിന്നു പഴച്ചാറുകള്‍ വാങ്ങിക്കഴിക്കുന്നത് ഒഴിവാക്കുക.

7. രണ്ടാഴ്ച കൂടുമ്പോഴെങ്കിലും കിണറ്റിലെ ജലത്തില്‍ ക്ളോറിന്‍ ചേര്‍ക്കണം. ചുറ്റുമതില്‍ കെട്ടിയാല്‍ മഴവെള്ളത്തോടൊപ്പം മാലിന്യങ്ങളും ഒലിച്ചിറങ്ങുന്നത് ഒഴിവാക്കാം.

8. അലസമായി കിടക്കുന്ന ചിരട്ടകള്‍, പ്ളാസ്റ്റിക് കപ്പുകള്‍, കുപ്പികള്‍ എന്നിവയിലൊക്കെ കൊതുകുകള്‍ മുട്ടയിട്ടു വളരാന്‍ സാധ്യതയുണ്ട്. ഇത് നശിപ്പിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :