മഞ്ഞളിന്റെ ഗുണങ്ങൾ തിളപ്പിച്ചാൽ നശിക്കുന്നതാണോ? പഠനങ്ങൾ പറയുന്നത് ഇങ്ങനെയാണ്

വെള്ളി, 1 ജൂണ്‍ 2018 (12:00 IST)

മഞ്ഞളിന് ഏറെ ഗുണങ്ങളുണ്ടെന്ന് അറിയാത്തവരായി ആരും തന്നെയില്ല. സൗന്ദര്യം വർദ്ധിപ്പിക്കുന്നത് മുതൽ അർബുദം വരെ തടയാൻ മഞ്ഞളിന് കഴിവുണ്ട്. ആന്റിഓക്‌സിഡന്റുകൾ ധാരാളമുള്ള ഔഷധമായും ഉപയോഗിക്കുന്നു. എന്നാൽ മഞ്ഞളിന്റെ ഗുണം പൂർണ്ണമായും ലഭിക്കാൻ അത് പാകം ചെയ്‌ത് ഉപയോഗിക്കണോ വേണ്ടയോ എന്ന് എല്ലാവർക്കും സംശയമാണ്.
 
എന്നാൽ മഞ്ഞൾ തിളപ്പിക്കുമ്പോഴും പ്രഷർ കുക്കറിൽ വേവിക്കുമ്പോഴും അതിന്റെ ഗുണങ്ങൾ നശിക്കുന്നതായി പഠനങ്ങൾ പറയുന്നു. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിനോയിഡുകൾ എന്ന സംയുക്തങ്ങളാണ് അതിന് ആരോഗ്യ ഗുണങ്ങൾ നൽകുന്നത്. പച്ചക്കറികൾ വേവിക്കുമ്പോഴെ മഞ്ഞൾ ചേർക്കുന്നതാണ് പതിവ്.
 
പത്തു മിനിറ്റ് തിളപ്പിക്കുമ്പോഴും ഇരുപത് മിനിറ്റ് തിളപ്പിക്കുമ്പോഴും പത്തു മിനിറ്റ് പ്രഷർകുക്ക് ചെയ്യുമ്പോഴും മഞ്ഞളിലെ കുർകുമിന് സംഭവിക്കുന്ന മാറ്റങ്ങൾ ഗവേഷകർ പരിശോധിച്ചതിന് ശേഷമാണ് ഇത് നല്ലതല്ലെന്ന് കണ്ടെത്തിയത്. ചൂടാകുമ്പോൾ 27 മുതൽ 53 ശതമാനം വരെ കുർകുമിൻ നഷ്ടപ്പെടുന്നതായി കണ്ടു. എന്നാൽ പുളിയുള്ള വസ്തുക്കളോടൊപ്പം ചൂടാക്കുമ്പോൾ നഷ്ടം 12 മുതൽ 30 ശതമാനം വരെ കുറവാണ്. പ്രഷർ കുക്കറിൽ പാചകം ചെയ്യുമ്പോഴാണ് ഏറ്റവും കൂടുതൽ കുർകുമിൻ നഷ്ടപ്പെടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

കൂർക്കംവലിയും തലയിണയും തമ്മിൽ എന്ത് ബന്ധം ?

കൂർക്കംവലിൽ പലർക്കും വലിയ പ്രശനമാണ്. ഇത് ഹൃദയാരോഗ്യത്തെ നഷിപ്പിച്ചേക്കാം എന്ന് പഠനങ്ങൾ ...

news

ദിവസവും ഒരു മുട്ട വീതം കഴിക്കൂ, ഹൃദയസംബന്ധമായ രോഗങ്ങൾ തടയൂ

ദിവസവും ഒരു മുട്ട വീതം കഴിച്ചാൽ എന്താണ് സംഭവിക്കുക? ആദ്യം ഓർമ്മവരുന്നത് കൊളസ്‌ട്രോളിന്റെ ...

news

ആദ്യ ലൈംഗികബന്ധം ആദ്യപ്രണയം പോലെ...

സ്ത്രീകള്‍ക്കാണെങ്കിലും പുരുഷന്മാര്‍ക്കാണെങ്കിലും ആശങ്കകളും പ്രതീക്ഷകളും ...

news

ഗോതമ്പ് മുളപ്പിച്ച ജ്യൂസ് കുടിക്കാം; ശരീരം നിങ്ങൾ പറയുന്നത് കേൾക്കും !

ഗോതമ്പ് മുളപ്പിച്ച ജ്യൂസ് ക്യാൻസറിനെ പോലും അകറ്റി നിർത്തും എന്നാണ് പഠനങ്ങൾ ...

Widgets Magazine