അധികമായാൽ അമൃതും വിഷമെന്നല്ലേ? വെള്ളത്തിനും ബാധകം!

വെള്ളം കുടിക്കണം, പക്ഷേ അധികം ആകാൻ പാടില്ല!

അപർണ| Last Modified ബുധന്‍, 30 മെയ് 2018 (10:44 IST)
വെയിലേറ്റ് തളര്‍ന്നു വരുമ്പോള്‍ കുറച്ച് വെള്ളം എടുത്ത് മുഖത്ത് തളിച്ചാല്‍ ലഭിക്കുന്ന ആശ്വാസം, അത് പറഞ്ഞറിയിക്കുക അസാധ്യമാണ്. അല്പം വെള്ളം കുടിക്കുക കൂടി ചെയ്താലോ? ഏറെ തൃപ്തിയാകും. എന്നാല്‍ വെള്ളം കുടിക്കാന്‍ പോലും സമയമില്ലാത്ത ഒരു തലമുറയാണ് ഇപ്പോള്‍ വളര്‍ന്നു വരുന്നത്. എന്തിനാണ് ഇത്രയധികം വെള്ളം കുടിക്കുന്നതെന്നാണ് അവരുടെ ചോദ്യം.

ദിവസം എട്ടു ഗ്ലാസ്സ് വെള്ളം കുടിച്ചേ മതിയാകൂവെന്നു കരുതി കൃത്യമായി എണ്ണി കുടിക്കുന്നവരുമുണ്ട്. ഇനിയും ചിലരോ, ഒരു കണക്കുമില്ലാതെ ധാരാളം വെള്ളം കുടിക്കും. എന്നാൽ അധികമായാൽ അമൃതും വിഷം എന്ന ചൊല്ല് ഇവിടെയും പ്രസകത്മാണ്. കാരണമുണ്ട്.

വെള്ളം അധികമാകുന്നത് സോഡിയത്തിന്റെ അളവ് അപകടകരമായി കുറയാനും ജീവൻ തന്നെ അപകടത്തിലാക്കുന്ന ഹൈപ്പോനൈട്രീമിയ എന്ന അവസ്ഥയിലെത്താനും തലച്ചോറിൽ വീക്കമുണ്ടാകാനും കാരണമാകുമെന്ന് ഗവേഷകർ മുന്നറിയിപ്പു നൽകുന്നു.

ശരീരത്തിലെ ഫ്ലൂയിഡ് ബാലൻസ് നിലനിർത്താനും ഹൈപ്പോനൈട്രീമിയ പോലുള്ള അവസ്ഥ തടയാനും അമിത ജലാംശം തിരിച്ചറിയാൻ തലച്ചോറിനുള്ള കഴിവ് കൂടിയേതീരൂ. പ്രായമായവരിലാണ് ഈ അവസ്ഥ സാധാരണയായി കാണുന്നത്.

അമിതമായി വെള്ളം കുടിക്കുന്നവർ ഓർക്കുക; അത് തലച്ചോറിനു വീക്കം ഉണ്ടാക്കുമെന്നും ഹൈപ്പോനൈട്രീമിയ എന്ന അവസ്ഥയിലെത്തിക്കുമെന്നും.

മനുഷ്യശരീരത്തിനുള്ളിലേക്ക് ഒന്നു കടന്നു ചെന്നാല്‍ അവിടെ വെള്ളമാണ് വി ഐ പി! പക്ഷേ, ചിലപ്പോൾ വെള്ളം കുടി അമിതമായാൽ ഉണ്ടാകുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ഹൈപ്പോനൈട്രീമിയ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :