ഈ പിഴവുകളെല്ലാം വരുത്തിയാണോ നിങ്ങള്‍ പ്രണയിനിക്ക് ചുംബനം നല്‍കുന്നത് ?

നിങ്ങൾ ചുംബിക്കുന്ന രീതിയ്ക്ക് നിങ്ങളുടെ പ്രണയം നിലനിർത്താനും അതുപോലെ ഇല്ലാതാക്കാനും സാധിക്കും.

kiss, lifestyle, sex ചുംബനം, ജീവിത രീതി, ലൈംഗികത
സജിത്ത്| Last Modified വ്യാഴം, 28 ജൂലൈ 2016 (14:19 IST)
നിങ്ങൾ ചുംബിക്കുന്ന രീതിയ്ക്ക് നിങ്ങളുടെ പ്രണയം നിലനിർത്താനും അതുപോലെ ഇല്ലാതാക്കാനും സാധിക്കും. നിങ്ങൾ ഒരു നല്ല പ്രണയിതാവോ ഒരു നല്ല മനുഷ്യനോ ആയിരിക്കാം പക്ഷെ നിങ്ങളുടെ ചുംബനം ശരിയായില്ലെങ്കിൽ അതെല്ലാം നിങ്ങളെ അകറ്റിനിർത്താന്‍ കാരണമായേക്കാം. ലൈംഗിക ബന്ധത്തെ ഏറ്റവും മികച്ചതാക്കുന്ന ഒരു ഫോർപ്ലേ ആണ് ചുംബനം. ഏതൊരാള്‍ക്കും ആദ്യ ചുംബനം വളരെ പ്രധാനമാണ്. ചുംബനം കൊണ്ട് ഒരാളുടെ മൂഡ് തന്നെ മാറ്റുവാന്‍ സാധിക്കും. അതുപോലെ നല്ല രീതിയില്‍ ചുംബിക്കാന്‍ കഴിയുന്നവരായിരിക്കും നല്ല പ്രണയിതാക്കൾ. എന്തെല്ലാമാണ് ചുംബനത്തിലെ തെറ്റുകളെന്ന് നോക്കാം.

ചുംബനത്തിന്റെ ആദ്യ വേളയില്‍ ഒരിക്കലും നാവ് ഉപയോഗിക്കരുത്. നാവ് ഉപയോഗിക്കുന്നുണ്ടെങ്കിൽ തന്നെ വളരെ മൃദുവായി ,പതുക്കെ മാത്രം ചെയ്യുക. പങ്കാളിയുടെ ചുണ്ടുകള്‍ കഴിക്കാനുള്ളതല്ല. അതുകൊണ്ടു തന്നെ അവരുടെ ചുണ്ടിൽ കടിക്കാതിരിക്കുക. എന്നാല്‍ കിടക്കയിൽ ചില കുസൃതി കാണിക്കുമ്പോള്‍ അവളെ ഉദ്ദീപിപ്പിക്കാനായി മാത്രം കടിക്കുക. അവളെ അരികത്തേക്കു ചേര്‍ത്ത്പിടിക്കുമ്പോൾ ആവശ്യത്തിന് അമർത്തിപ്പിടിക്കണം. എന്നാൽ ചുംബിക്കുന്ന വേളയില്‍ അത്രയും ആവശ്യമില്ല. എന്നാൽ ഒരു പുതിയ ബന്ധമാണ് നിങ്ങളുടേതെങ്കില്‍ വളരെ തന്മയത്തോടെ ചുംബിക്കാന്‍ ശ്രമിക്കുക.

ചുംബിക്കണമെന്നു ആഗ്രഹിക്കുമ്പോൾ ചോക്കലേറ്റ് നുണയുന്ന പോലെ അവളെ നക്കി കടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ യാത്ര പറഞ്ഞിറങ്ങുമ്പോൾ അവളുടെ അടഞ്ഞ ചുണ്ടിൽ ചുംബിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് അവൾക്കു സർപ്രൈസ് ആയി നൽകുന്ന ചുംബനം. അത്പോലെതന്നെ അവളുടെ തല മുഴയ്ക്കുന്ന രീതിയിലോ, ഫോൺ താഴെ വീഴുന്ന തരത്തിലുള്ള അതിശയിപ്പിക്കുന്ന വലിയ ചുംബനങ്ങൾ ഒരു കാരണവശാലും നല്‍കരുത്. ഇത് നിങ്ങളില്‍ അവര്‍ക്കുള്ള മതിപ്പ് നഷ്ടപ്പെടാന്‍ കാരണമായേക്കും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :