ജീവിതകഥ ‘സുല്‍ത്താന്‍’ ആയി; വാഗ്‌ദാനം ചെയ്ത 20 കോടി ലഭിച്ചില്ലെന്ന് കാണിച്ച് സബീര്‍ ബാബ കോടതിയില്‍; സല്‍മാനും കൂട്ടര്‍ക്കുമെതിരെ വഞ്ചനാക്കേസ്

ജീവിതകഥ ‘സുല്‍ത്താന്‍’ ആയി; വാഗ്‌ദാനം ചെയ്ത 20 കോടി ലഭിച്ചില്ലെന്ന് കാണിച്ച് സബീര്‍ ബാബ കോടതിയില്‍; സല്‍മാനും കൂട്ടര്‍ക്കുമെതിരെ വഞ്ചനാക്കേസ്

മുസാഫര്‍പുര്‍‍| JOYS JOY| Last Modified ബുധന്‍, 13 ജൂലൈ 2016 (09:05 IST)
തന്റെ സിനിമയാക്കുന്നതിന് 20 കോടി രൂപ നല്കാമെന്ന് പറഞ്ഞ് വഞ്ചിച്ചെന്ന് ആരോപിച്ച് സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ മുസാഫര്‍പുര്‍ സ്വദേശിയായ സബീര്‍ ബാബ എന്ന മുഹമ്മദ് സബീര്‍ അന്‍സാരി കോടതിയെ സമീപിച്ചു.

സല്‍മാന്‍ ഖാന്‍, നടി അനുഷ്ക ശര്‍മ്മ, സംവിധായകന്‍ അലി സഫര്‍ അബ്ബാസ് എന്നിവര്‍ക്കെതിരെയാണ്
മുസാഫര്‍പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ വഞ്ചനാക്കേസ്. തന്റെ ജീവിതകഥ സിനിമയാക്കുന്നതിന് 20 കോടി രൂപ വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്നാരോപിച്ചാണ് കേസ്.

2010ല്‍
മുംബൈയില്‍വെച്ച് സബീര്‍ തന്റെ കഥ സല്‍മാന്‍ഖാനോട് പറഞ്ഞിരുന്നുവെന്നും അത് സിനിമയാക്കിയാല്‍ പ്രതിഫലമായി 20 കോടി രൂപ നല്‍കാമെന്ന് അപ്പോള്‍ വാഗ്ദാനം ലഭിച്ചിരുന്നുവെന്നും സബീറിന്റെ അഭിഭാഷകന്‍ സുധീര്‍കുമാര്‍ ഓജ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :